പ്രയാണം

അക്ഷരങ്ങളില്‍ ഹൃദയം പകുത്തു നല്‍കിയവളേ,
നമുക്കൊന്നിച്ചൊരു യാത്ര പോകാം.
ഉടല്‍ ഉടലോടു ചേര്‍ന്ന്
താളബോധമില്ലാത്ത ഹൃദയങ്ങളുമായി
നമുക്കിനിയൊരു യാത്രയാവാം.
എന്‍റെ മുടിയിഴകള്‍ക്കു നൃത്തമാടാന്‍
രക്തം മണക്കുന്ന കാറ്റും
ഇരുളാഴങ്ങളിലെ സീല്‍ക്കാരവുമുള്ള
മരണത്തിന്‍റെ താഴവരയിലേക്കൊരു യാത്ര...

2 comments:

  1. മരണത്തിനൊരു താഴ്വരയുണ്ടെന്ന്,
    അവിടേക്ക് എല്ലാവരും യാത്ര പോവുകയാണെന്ന്...!!!
    അല്ലേ..???

    എന്തൊക്കെ കള്ളങ്ങളിലാണ്‌,
    നാം നമ്മെ മറന്നുവയ്ക്കുന്നത്...!!! :)

    ReplyDelete