കവിതയിലേയ്ക്കുള്ള വഴികളിലെവിടെയോ
അക്ഷരങ്ങള് കളഞ്ഞുപോയവളെ കണ്ടിട്ടുണ്ടോ?
മരണത്തിനും ജീവിതത്തിനുമിടയിലെ ക്ഷണികനിമിഷങ്ങളില്
ഉന്മാദത്തിന്റെ പരകോടിയിലും വിഷാദത്തിന്റെ കടലാഴങ്ങളിലും
മോഹങ്ങള് പന്താടുന്നവളെ?
സ്വപ്നങ്ങള് കട്ടുകൊണ്ടോടിയവര്ക്കു പിന്നലെയോടി
വഴിയില് കളഞ്ഞുപോയ ശ്വാസംതേടുന്നവളെ?
ഉണ്ടാവില്ല,
കാഴ്ച്ചക്കാര്ക്കും പരിഹാസകര്ക്കുംവേണ്ടി കളയാന്
അവള്ക്കിന്നു സമയം തീരെയില്ലാതെപോയി.
നാറാണത്ത് ഭ്രാന്തനെപ്പോലെ അവള്ക്കുമുണ്ട്
ഉരുട്ടിക്കയറ്റാനൊരു വിഴുപ്പ്.
ഉന്മാദത്തിന്റെ പരകോടിയില്നിന്നും
വിഷാദത്തിന്റെ കടലാഴങ്ങളിലേയ്ക്ക് ഉരുട്ടിവിടാന്,
ആ കൂടെ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ട് പോകാന്...
തിരികല്ലിനു പകരം ജീവിതത്തിന്റെ വിഴുപ്പ് കഴുത്തില്കെട്ടി
ആഴങ്ങളിലേയ്ക്ക് താഴ്ന്നിറങ്ങാന്...
gud one!!!വിഷാദമാണല്ലൊ മുഖമുദ്ര :)
ReplyDeleteEhem ehem...:P
Deletenannayitundu...
ReplyDeleteThank u...:)
Delete