മരണത്തിന്‍റെ ഗന്ധമെന്തെന്നറിയുമോയെന്നു ചോദിച്ചപ്പോൾ
നീ തിരിച്ചു ചോദിച്ചു,
വിഡ്ഢിത്തത്തിന്‍റെ നിറം എന്തെന്ന്.
അതിനു പ്രണയത്തിന്‍റെ നിറമാണെന്ന് പറഞ്ഞപ്പോ നീ ചോദിച്ചു
പ്രണയത്തിനു നിറമുണ്ടോ എന്ന്.
നിന്‍റെ പ്രണയത്തിന് ഒരുപാടു നിറങ്ങളുണ്ടായിരുന്നു,
എന്നാല്‍ നിന്‍റെ മരണത്തിനു നിറമേയില്ലായിരുന്നു,
അതുകൊണ്ടുതന്നെ, ഞാന്‍ പറയുന്നതെല്ലാം നിനക്കു വിഡ്ഢിത്തമായി!
എന്നാല്‍ നിനക്കറിയുമോ,
എന്‍റെ ഗന്ധമെന്നു നീ പറഞ്ഞതത്രയും മരണത്തിന്‍റെ ഗന്ധമായിരുന്നു.
അതു നീ പറയാന്‍വേണ്ടി മാത്രമാണ് എല്ലായ്പ്പോഴും
ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നത്.
പിന്നെ, പ്രണയത്തിന്‍റെ നിറം, അതും നീ പറഞ്ഞത് തെറ്റാണ്,
പ്രണയത്തിനു ഒരേയൊരു നിറമേയുള്ളൂ,
മരണത്തിന്‍റെ നിറം!
എങ്ങനയെന്നു ചോദിച്ചാല്‍,
ഓരോ തവണ പ്രണയിക്കുമ്പോഴും നമ്മള്‍ മരണപ്പെടാറില്ലേ?
ഞാന്‍ നിന്നില്‍ മരിക്കുന്നു, നീ എന്നിലും!
അപ്പോൾ, പ്രണയത്തിനു മരണത്തിന്‍റെ നിറമാണെന്ന് പറഞ്ഞാല്‍
അതു തെറ്റാവുമോ??
ഇനി നിന്‍റെ കണ്ണുകള്‍ എന്നെയൊരിക്കലും കാണാതിരിക്കട്ടെ,
നിന്‍റെ അധരങ്ങളെന്നെ രുചിക്കാതെയും...
നിന്‍റെ ശരീരത്തിന് ഇനിയെന്നുമെന്‍റെ ഗന്ധം
അന്യമായിത്തീരട്ടെ...
എന്നെ അറിയാതെപോയതിനുള്ള ശിക്ഷ!
പഞ്ചേന്ദ്രിയങ്ങള്‍ക്കും ഞാന്‍ ശൂന്യതയായിത്തീരുമ്പോള്‍
നീ അറിയും,
എനിക്ക് മരണത്തിന്‍റെ ഗന്ധമായിരുന്നുവെന്ന്,
നമ്മുടെ പ്രണയത്തിന്‍റെ നിറമെന്നും എക്കാലവും
മരണത്തിന്‍റെതുമായിരുന്നുവെന്ന്...
അന്ന് നിനക്കു കണ്ണടയ്ക്കാനാവില്ല,
നമ്മുടെ "പ്രണയം" ഒരു കാട്ടിക്കൂട്ടലായിരുന്നുവെന്ന്,
വെറുമൊരു നാടകം മാത്രമായിരുന്നുവെന്ന്
ഞാന്‍ പറഞ്ഞ സത്യം നിന്നെനോക്കി ചിരിക്കും...
അന്നു പക്ഷേ ഞാനുണ്ടാവില്ലല്ലോ!!
കൊള്ളാല്ലോ....
ReplyDeleteഇനി ഞാനൊരു കൂതറ സാഹിത്യം വിളംബട്ടെ? പ്രണയത്തിനു ഒരിക്കലും മരണമുണ്ടാവില്ല..അത് ആത്മാവിനു കൂട്ടായി ഓരൊരൊ ജന്മത്തിലുമുണ്ടാകും..ആത്മാവ് ശരീരമുപേക്ഷിച്ച് പുതിയവയിൽ കേറുമ്പോൾ ഒപ്പമൊരു ചങ്ങാതിയായി പ്രണയവുമുണ്ടാകും..
(സംശയമുണ്ടേൽ ഒന്ന് മരിച്ച് പുനർജനിച്ച് നോക്കിക്കോ...)
ആത്മാവ് ശരീരമുപേക്ഷിച്ചു പുതിയവയില്‍ കേറൂന്നൊന്നും ഞാന്‍ വിശ്വസിക്കത്തില്ല! :/ സമ്മതിച്ചുതരത്തില്ല! :( ഭൂമി നിറച്ചും മരിച്ച ശരീരങ്ങളിലെ ജീവിക്കുന്ന ആത്മാക്കളാ... പ്രേതമല്ല, (അതിനെ എനിക്കിഷ്ടല്ല! :/ ) പക്ഷേ നല്ല നല്ല ആത്മാക്കള്‍...:) പിന്നെ പ്രണയം, അത് ഒരു മരണം തന്നെയാ...:)
Deleteഎല്ലാ മരണങ്ങളിലും മൂക്കില്‍ പഞ്ഞീം മെഴുതിരീം ചന്ദനത്തിരീം കുരിശും അച്ചനും ഒപ്പീസും കുന്തിരിക്കോം കരയുന്ന കുറേ ആള്‍ക്കാരും ഒക്കെ വേണോന്നൊണ്ടോ??? (ക്രിസ്ത്യാനികളുടെ മരിച്ചടക്ക് മാത്രേ കൂടീട്ടുള്ളൂ...ബാക്കിയുള്ളോര്‍ക്ക് എന്നാഒക്കെ വേണോന്നറിയത്തില്ല)!! ഒരാള്‍തന്നെ ഒരു ദിവസം എത്രയോ വട്ടം മരിക്കുന്നു...പിന്നേം പിന്നേം മരിച്ചോണ്ടേയിരിക്കുന്നു! :)
പുനർജന്മം ഒക്കെ ഉണ്ട്..അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ.. :D :D
Deleteരാജാവ് ആയത് കൊണ്ടായിരിക്കും..ഞാൻ ദിവസവും മരിക്കാറില്ല..സത്യം..
"Cowards die many times before their deaths.
DeleteThe valiant never taste of death but once.
Of all the wonders that I yet have heard,
It seems to me most strange that men should fear,
Seeing that death, a necessary end,
Will come when it will come."
-Shakespeare
May Be 'coz im a coward n which definitely you are not...:) :)
:D :D.. ഉപമ കൊള്ളാം!!
Deleteമരിച്ച പ്രണയം പോലും നമ്മോടു യാചിക്കുന്നതു മാന്യമായ ഒരു യാത്ര അയപ്പ് മാത്രമല്ലേ.....
ReplyDeleteമരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് ഒരു ദിവസം കൂടി നമുക്കു കാത്തിരുന്നു കൂടെ..... അതിൽ ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ എങ്കിലും !
നല്ല എഴുത്ത്... എന്റെ ആശംസകൾ.
:) :)
Deleteകാട്ടിക്കൂട്ടലല്ലാത്ത ഏതു പ്രണയമുണ്ട്...???
ReplyDeleteഏതടുപ്പമുണ്ട്...???
ഒരു ജന്മത്തിനപ്പുറം ആഴമൊന്നുമില്ലാത്ത ഏതടുപ്പവും കാട്ടിക്കൂട്ടലുകള്‍ തന്നെയാണ്. അല്ലെങ്കില്‍ , വെറുതെയൊന്നോര്‍ത്തു നോക്കൂ.
അവസാനിച്ചു പോയവരെപ്പറ്റി...
ഒറ്റപ്പെട്ടു പോയവരെപ്പറ്റി...
കേള്‍ക്കാനാരുമില്ലാതായവരെപ്പറ്റി.....
ഉവ്വ്...:)
Deleteപ്രണയം മരണമാണോ എന്നു ചോദിച്ചാല്‍
ReplyDeleteഅല്ലാ എന്നു പറയും ...... കാരണം...... അന്നത്തേ എന്‍റെ പ്രണയം...... ഇന്നും ഞാൻ ഹൃദയത്തിന്‍റെ ഒരു കോണില്‍ സൂക്ഷിക്കുന്നു....... പക്ഷേ ഇന്നത്തേ പ്രണയം എന്‍റെ വാമഭാഗത്തോടാണ്..... അന്നത്തേ പ്രണയം മരിക്കാതെ കാക്കുമ്പോഴും .....അന്നത്തേ പ്രണയിതാവ് എന്ന എന്നെ ഞാൻ കൊന്നു കളഞ്ഞു.....
തിരിച്ചു വരാത്ത സ്വപ്നങ്ങൾ മൂഢസ്വര്‍ഗ്ഗം ആണെന്ന തിരിച്ചറിവോടെ......
:) :)
Delete:)
ReplyDelete:) :)
Deleteoru chiri tharaan vanneyaa :)
ReplyDelete:)
Delete:) :)
ReplyDeleteഅനുരാഗമേ വേണ്ട വേണ്ട..
ReplyDeleteമരണം തന്നെ മധുര മന്ത്രാക്ഷരം...!!