പക

ഏറെ വര്‍ഷങ്ങളുടെ, ആവര്‍ത്തിക്കപ്പെട്ട വാക്കുകളുടെ, ശബ്ദങ്ങളുടെ, കനലുകളില്‍ ശ്വാസമൂതിക്കാച്ചി ഞാന്‍ പഴുപ്പിച്ചെടുത്ത പകയാണ്. ഇതുകൊണ്ടെന്തു നേടി എന്നു നിങ്ങള്‍ ചോദിച്ചേക്കാം, ഒന്നുമില്ല, ഒന്നും എന്നാവും ഉത്തരം... മറിച്ച്, ഒരുപാടധികം നഷ്ടങ്ങളുണ്ടായി എന്നു പറയുമ്പോള്‍ പ്രതികാരമെന്നത് പിന്നാരോടായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. എന്നോടുതന്നെ എന്ന് ഉത്തരം പറയേണ്ടതായി വരുന്നു. പക...മറിച്ചു ചിന്തിക്കാന്‍ കഴിയാതെപോയതിന്...തിരിച്ചു മുറിവേല്‍പ്പിക്കാന്‍ പറ്റാത്തതിന്...എല്ലായിടത്തും എല്ലാവരോടും തോറ്റുപോയവള്‍ എന്ന പഴി കേള്‍ക്കേണ്ടി വന്നതിന്...നഷ്ടങ്ങള്‍ മാത്രം നേടിത്തന്നവള്‍ എന്ന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കപ്പെടേണ്ടി വന്നതിന്...

5 comments:

  1. Anonymous1:19 pm

    പകയെന്ന രണ്ടക്ഷരത്തിന്റെ അവസാന കണ്ണിയാണ് ഞാനെങ്കിൽ എന്നോടൊപ്പം ആറടി മണ്ണിന് ഒരവകാശി കൂടി ഉണ്ടാകുമായിരുന്നു..... അതങ്ങനല്ലെ എനിക്കും നിങ്ങൾക്കും അറിയാവുന്ന കാലത്തോളം ഉമിതീപോലെ ഞാനത് മനസ്സിൽ സൂക്ഷിക്കും.......

    ReplyDelete