വികാരവിചാരങ്ങള്‍ മരിച്ചുമരവിച്ച ദേഹിയെ
വ്യക്തിയെന്നഭിസംബോധന ചെയ്ത പ്രിയപ്പെട്ടവളേ,
നിനക്കു ഞാനൊരു വെളുത്ത ശംഖ്
സമ്മാനിക്കാം...ഒപ്പം, അതിനുള്ളിലൊളിപ്പിച്ച
ആര്‍ത്തിരമ്പുന്നൊരു കടലും!
ആ ശംഖ് കാതോടുചേര്‍ത്താലൊരു
ഇരമ്പല്‍ കേള്‍ക്കാം, കൂടെ നേര്‍ത്തൊരു മൂളലും,
വക്കുകെട്ടിയ മണ്‍കലങ്ങളില്‍
തളയ്ക്കപ്പെട്ട കോടിക്കണക്കിനാത്മാക്കളുടെ
നിലവിളികള്‍!
ഒരുപാടു ജീവിതങ്ങളും മരണങ്ങളും
ലോകമറിയാതൊളിപ്പിക്കുന്ന കടലിനെയറിയണം,
ആഴങ്ങളില്‍ മുങ്ങിത്താണ്
കൂട്ടുകൂടാന്‍ ആത്മാവിനെയുരിഞ്ഞെറിഞ്ഞ്
അറിയാതറിയണം!
ആരും കാണാതെ, അറിയാതെ
ആഴിയുടെയാഴങ്ങളിലൊരു ശംഖിലൊളിപ്പിച്ച്,
സ്വത്വത്തെയാ കടലിലലിയിച്ച്,
മൂന്നാംനാള്‍ ആകാശമറിയാനുയര്‍ത്തെണീക്കണം!
പുനര്‍ജനിയായി!!
ശംഖുമുഖം..
ReplyDelete:)
Deleteമൺകലങ്ങളിൽ അടയ്ക്കപ്പെട്ട ആത്മാക്കൾ....
ReplyDeleteമൂന്നാംനാള്‍ ആകാശമറിയാനുയര്‍ത്തെണീക്കണം!
പുനര്‍ജനിയായി!!
ഈസ്റ്റർ ആശംസകൾ...
Thank you n wish you the same! :)
Deleteഉയര്‍ത്തെഴുന്നേല്‍പ്പ് ദിനത്തില്‍ തന്നെ കവിത വായിച്ചു... :-)
ReplyDelete:)
Deleteവക്കുകെട്ടിയ മണ്‍കലങ്ങളില്‍??
ReplyDeleteവായ മൂടിക്കെട്ടിയ എന്നായിരിക്കാം കവി ഉദ്ദേശിച്ചത് എന്ന് കരുതുന്നു ...
കവിത നന്നായിട്ടുണ്ട് ... ആഴങ്ങളിൽ അലിഞ്ഞു ചേരുമ്പോഴും
ഒരു പുനർജനിക്കായ് ആഗ്രഹിക്കുന്ന മനസ് ...
ആശംസകൾ
:) :)
Deleteപൊട്ടിയ കയര്‍
ReplyDeleteഉണങ്ങിയ ശിഖരം
ഞരമ്പുമുറിക്കാന്‍ കിട്ടിയത്
മൂര്‍ച്ചയില്ലാത്ത കത്തി.......!! എങ്കിലും പുനർജനിയായി ഉയിർത്തെണീക്കാൻ..മോഹം ..! നന്നായിട്ടുണ്ട് ..!
:) :)
Deleteപുനര്‍ജനിയായി....ഇഷ്ടായി....
ReplyDeleteജയേച്ചീ...:)
DeleteJaniyil ninnu mruthiyil koodi punarjaniyilek ,,,,,
ReplyDelete'''''...... Nalla ezuthu. Kooduthal ezuthuka
ഗംഭീരമായി വരികൾ !!
ReplyDeletenannayitundu :)
ReplyDeletehappy to follow you
:) :)
Delete