ഒരുപക്ഷേ,
സ്വപ്നത്തിൽ നിന്നുണർന്ന് അവൾ ആത്മഹത്യ ചെയ്തേക്കാം...
സ്വപ്നത്തിൽ നിന്നുണർന്ന് അവൾ ആത്മഹത്യ ചെയ്തേക്കാം...
അല്ലെങ്കിൽ കുളിച്ചുകൊണ്ടിരിക്കേ...
അതുമല്ലെങ്കിൽ ഉറങ്ങുന്നതിനിടെ...
ചിരിച്ചുകൊണ്ട്...
പാടിക്കൊണ്ട്...
സ്വപ്നം കണ്ടുകൊണ്ട്...
കാരണങ്ങൾ തേടി ലോകമലയുമ്പോൾ
അവൾ അവരുടെയൊക്കെയിടയിലൂടെ
കിലുകിലെ ചിരിച്ചു നൃത്തം ചെയ്യുകയാവാം!
ശ്രദ്ധിച്ചു നോക്കൂ...
കാരണങ്ങളിൽ നിന്നും കാരണങ്ങളിലേയ്ക്ക് ഊളിയിട്ട്
അവളെ പിഴച്ചവളും,
ചതിക്കപ്പെട്ടവളും,
ഭ്രാന്തിയുമാക്കി ആഘോഷിക്കുന്നവരെ നോക്കി
അവൾ പൊട്ടിച്ചിരിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ??
എനിക്കു കേൾക്കാം!
ഇനി മുതൽ നിങ്ങൾക്കും കേൾക്കാം
അവളുടെ കുപ്പിവളക്കിലുക്കവും,
പാദസ്വരമുഴക്കവും,
പൊട്ടിച്ചിരികളും!
പെട്ടെന്നൊരു രാത്രി നിങ്ങളുടെ ചുവരുകളിൽ
കവിത കോറിയിട്ടിരിക്കുന്നതു കണ്ടാൽ,
ചീന്തിയെടുക്കപ്പെട്ട പുസ്തകത്താളുകളിൽ
അക്ഷരങ്ങൾ നിറഞ്ഞുകവിഞ്ഞു
ചുരുണ്ടു നിലത്തു കിടക്കുന്നതു കണ്ടാൽ,
ഓർമിക്കുക,
അതവളാവും!
ചിലപ്പോൾ പുലർച്ചകളിൽ
നിങ്ങളുടെ വസ്ത്രവിളുമ്പിൽ അവളുടെ കരിമഷിയോ,
കിടക്കവിരിപ്പിൽ അവളുടെ കരിവളപ്പൊട്ടുകളോ കണ്ടേക്കാം...
ഇനി ചുണ്ടിൽ ചോരച്ചുവപ്പു കണ്ടാലും,
നെഞ്ചിൽ നഖക്ഷതങ്ങൾ കണ്ടാലും ഭയക്കേണ്ട,
അതവളാവും,
ചിരിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടി!
അതിനല്ലേ ആത്മഹത്യ ചെയ്യാതെയിരിക്കുന്നത്. എങ്കിലല്ലേ ചുവരുകളിൽ കവിത കോറിയിടാനും പുസ്തകത്താളുകളിൽ അക്ഷരങ്ങൾ നിറയ്ക്കാനും ചുണ്ടിൽ ചൊരച്ചുവപ്പുപടർത്താനും കിലുകിലെ ചിരിച്ചു നൃത്തം ചെയ്യാനും ഒക്കെ കഴിയൂ. ആത്മഹത്യചെയ്ത് ശരീരമില്ലാതായാൽപ്പിന്നെ ഇതൊക്കെ ചെയ്യണമെന്ന് വിചാരിക്കാൻ മാത്രമേ സാധിക്കൂ.
ReplyDeleteനീണ്ട കവിത ഇഷ്ടമായി...
ശരീരം ഒരധികപ്പറ്റല്ലേ?? ശരീരമുണ്ടെങ്കിൽ ഇതൊന്നും ചെയ്യാൻ പറ്റത്തില്ല, ആത്മാവിന് എന്നാ വേണേലും പറ്റൂല്ലോ...:) :)
Delete"അതിമനോഹരമൊരു മരണം" ..!
ReplyDeleteമരണത്തെക്കുറിച്ച് എന്തെഴുതിയാലും അതിനൊരു ഭംഗിയുണ്ടാവും ...! good job
മരണത്തോളം ഭംഗിയുള്ള മറ്റൊന്നൂല്ലല്ലോ...:)
Deletegreat ilnes!!!
ReplyDeleteIllness o?? :P
Deleteആവേശം മൂത്തപ്പോൾ തെറ്റിപ്പോയതാ..ക്ഷമി!! സമയം കിട്ടുമ്പോ ആ 'L' എടുത്ത് ഒന്നിപ്പറത്തേക്ക് ഇട്ടേരെ :D
DeleteYes Your Honour!! :D
Deleteയഥാർഥപ്രണയിനികൾ ഒരിക്കലും മരിക്കുന്നില്ല... സിരകളിലോടുന്ന രക്തത്തിൽ അവളലിഞ്ഞു ചേർന്നിരിക്കുമ്പോൾ..., ഓരോ രോമകൂപങ്ങളിലും പൊടിയുന്ന വിയർപ്പുതുള്ളികൾക്ക് അവളുടെ ഗൻഡമാകുമ്പോഴും....,ഓരോ ഹൃദയമിടിപ്പുകളായും അവളെന്നിൽ പൂത്തുലയുമ്പോളും...അവൾക്കു മരണമുണ്ടാകുന്നതെങ്ങിനെ....? വിട്ടകലുന്നതെങ്ങിനെ...? ഞാനെന്നത് സത്യമായിരിക്കുന്നിടത്തോളം അവളും ജീവിക്കുന്നു എന്നിലൂടെ...
ReplyDelete"ഞാനെന്നത് സത്യമായിരിക്കുന്നിടത്തോളം അവളും ജീവിക്കുന്നു എന്നിലൂടെ..." :)
DeleteBut പ്രണയം മരണത്തോടാണെങ്കിലോ?? :)
മരണം സതീർഥ്യരുടെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും മേലേക്കൊരു കനത്ത കരിമ്പടം മൂടി കാഴ്ചയെ മറക്കുന്ന വിധിയുടെ കുസൃതി മാത്രം... അപ്പോഴാ പ്രണയം കൈക്കുള്ളിലൊതുങ്ങാത്തൊരു നിഴലുമാകുന്നു. (സോറി..മുൻപത്തെ 2 റിപ്ലേയും അക്ഷരത്തെറ്റു മൂലം ഡിലിറ്റീതാണ്)
Deleteഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടല്ലേ?? :)
Delete:-)
Deleteഓര്‍മ്മയുണ്ട്..അതവളാണ്...
ReplyDeleteചിരിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടി... ഒരിക്കലല്ല പലതവണ...
ReplyDelete“അവള്‍” ആണെപ്പോഴും തെറ്റുകാരി
ReplyDelete"ചീന്തിയെടുക്കപ്പെട്ട പുസ്തകത്താളുകളിൽ
ReplyDeleteഅക്ഷരങ്ങൾ നിറഞ്ഞുകവിഞ്ഞു
ചുരുണ്ടു നിലത്തു കിടക്കുന്നതു കണ്ടാൽ,
ഓർമിക്കുക,
അതവളാവും!"
നല്ല വരികള്‍... ആശംസകള്‍
:)
Deleteചിതറി തെറിച്ച സ്വപ്നങ്ങളിൽ നിന്നെണീറ്റ് ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്യാൻ ‘അവൾ’ എന്നും പ്രേരിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും. കാരണം സ്വപ്നങ്ങളിൽ ജീവിക്കുന്നതിലായിരിക്കാം അവൾ ആനന്ദം കണ്ടെത്തിയിരുന്നത്. പക്ഷെ, അവളുടെ ആ സ്വപ്നങ്ങളിൽ നിന്നെണീക്കെ അവൾക്ക് യുദ്ധം ചെയ്യേണ്ടത് അവളെന്ന യാഥാർത്ഥ്യത്തോടാണ്. അതിജീവനത്തിനു ശ്രമിക്കാതെ പരിത്യാഗത്തിന്റെ മറവിൽ ഒരൊളിച്ചോട്ടമല്ലാതെ മറ്റൊന്നും അവളാഗ്രഹിക്കാനുമിടയില്ല. സ്വപ്നങ്ങൾക്ക് സമാനമായ ആശ്രയം അവൾ കണ്ടത്തുന്നത് മരണത്തെ പ്രണയിച്ചു കൊണ്ടു തന്നെ ആയിരിക്കും.. “അവൾ” ചിരിച്ചു കൊണ്ടിനിയും ആത്മഹത്യചെയ്യും... നേടിയെടുക്കേണ്ട മോഹങ്ങൾക്ക് വേണ്ടി പരിശ്രമിക്കാതെ... നഷ്ടബോധത്തിന്റെ ഉള്ളൊളിപ്പിക്കാനെന്ന പോലെ എപ്പൊഴും ചുണ്ടിൽ ഒരു പുഞ്ചിരി കോർത്ത് വച്ചു കൊണ്ട്...
ReplyDeletewell said
ReplyDelete:)
Deleteകുറേ പ്രശ്നങ്ങളുണ്ട്.
ReplyDeleteഅതൊക്കെ തീർത്തിട്ട് ഒരു വരി എഴുതി വച്ച്, ജീവിതത്തിൽ നിന്നിറങ്ങി ഒരൊറ്റപ്പോക്ക് പോണം.
By the by,
വഴിയിലെവിടെ വച്ചെങ്കിലും കാണുമെന്നു മനസ്സ് പറയുന്നു. :)
ങാ...
എന്തായിരുന്നാലും ആ വരികൾ ഇങ്ങനെയാരിക്കും...
Dear life....
You can't blame me. I QUIT... :)
I QUIT! :) :)
Delete"വഴിയിലെവിടെ വച്ചെങ്കിലും കാണുമെന്നു മനസ്സ് പറയുന്നു. :)"
ഇക്കാ...കാഴ്ച്ചകള്‍ക്കപ്പുറം സ്നേഹം! :)
"കടപ്പാട്: സൗഹൃദത്തിന്റെ സായന്തനങ്ങളില്‍ കോര്‍ത്തുപിടിച്ച കുഞ്ഞു കൈക്ക്..."