മറവിക്കു ശേഷം

മറക്കേണ്ടവരെയെല്ലാം മറന്നു കഴിഞ്ഞ്
നമ്മുടെ ലോകത്ത് നീയും ഞാനും മാത്രമാവുമ്പോൾ
ഞാനാദ്യം നിന്‍റെതു മാത്രമായ എന്നെ മറക്കും,
പിന്നെ എന്‍റെതല്ലാത്ത നിന്നെയും,
-'നമ്മുടെ' മരണം!

അതിനപ്പുറം ശൂന്യതയാണ്, ആർക്കും ആരുമില്ലാത്ത,
ആർക്കും ആരെയുമറിയാത്ത
ശൂന്യത!

പുനർജനിയോ വൈദേഹിയോ അല്ല,
അവിടെ ഞാൻ സ്വപ്നങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത
ഇരുൾ നിറഞ്ഞൊരു ഭ്രൂണം മാത്രമാണ്,
ഗർഭപാത്രത്തിൽ ശ്വാസംമുട്ടി
മരിച്ചൊരു ഭ്രൂണം!

14 comments:

  1. അതിനപ്പുറം ശൂന്യതയാണ്, ആർക്കും ആരുമില്ലാത്ത,
    ആർക്കും ആരെയുമറിയാത്ത
    ശൂന്യത! gud one!!!

    ReplyDelete
  2. ശ്വാസം മുട്ടുന്നു..

    ReplyDelete
  3. ഞാനാദ്യം നിൻറേതല്ലാത്ത
    എന്നെ മറക്കും,
    പിന്നെ എന്‍റേതുമാത്രമായ
    നിന്നെയും,
    അതിനപ്പുറം നിലാവിലൂടെ
    മരണത്തിൻറെ കൈപിടിച്ച്...

    ആ വരികളെ ഇങ്ങനെ വായിക്കാനാണ് എനിക്കിഷ്ടം...

    ReplyDelete
    Replies
    1. ഏട്ടന്‍ അങ്ങനല്ലേ വായിക്കൂ...:) <3

      Delete
  4. പുനര്ജനി! ഈ പേരെനിക്കിഷ്ടമായോട്ടോ...
    ഭൂണഹത്യാണോ കവിയുടെ ചിന്തകളെ വേട്ടയാടിയത് എന്നൊരു സംശയം! ആദ്യപദങ്ങളിലെ ഓർമകളുടെ പങ്കുവെക്കൽ കാരണമാവാം ഒരു കണ്‍ഫ്യൂഷനുണ്ടായത്.
    ആശംസകൾ...

    ReplyDelete
  5. ഈ പോസ്റ്റ് പഴയതാണോ പുതിയതാണോ എന്നറിയില്ല. തിയതി കൂടി കാണിക്കാമോ? ചുമ്മാ ഒരു രസത്തിന്.

    ReplyDelete
    Replies
    1. ഈ പോസ്റ്റ്‌ പഴയതുതന്നാ...:) കുറേ മാസങ്ങള്‍ ഈ വഴി വരാറില്ലാര്‍ന്നു...:)

      Delete
  6. ദേ കേട്ടോ ഞാൻ വീണ്ടും പ്രസവിച്ചു .....ഇതാ എന്റെ ചോര കുഞ്ഞു ! http://yourminimal.blogspot.com

    ReplyDelete
    Replies
    1. ഇതിപ്പോ ഒരു പഞ്ചായത്തിനുള്ള കുഞ്ഞുങ്ങളുണ്ടല്ലോ! ;) :P

      Delete
  7. മരണത്തി]നപ്പുറം, ഒരു മറവിയില്ലായ്മ ഉണ്ടെങ്കില്‍,.....

    ReplyDelete