എഴുത്ത്

എനിക്കും നിനക്കുമിടയിലെ
മൗനത്തിനു പിന്നില്‍
പതുങ്ങിയിരിക്കുന്ന മരണം
അക്ഷരങ്ങളെ കൂട്ടിക്കൊടുത്ത്
വാക്കുകളെ വ്യഭിചരിക്കുന്ന
കവയിത്രിയെപ്പോലെ സുന്ദരം!
അര്‍ഥങ്ങളേതുമറിയാതക്ഷരങ്ങൾ
വേശ്യകളായി മാറുന്നതുപോലെ
നമുക്കിടയില്‍ ശബ്ദവീചികള്‍
ഒരധികപറ്റും!

9 comments:

  1. നിശബ്ദതയുടെ ചുവന്ന തെരുവിൽ മുഴങ്ങികേട്ട കവിത...

    ReplyDelete
  2. ezhuthukal nannaavumpol ezhuthukaariye ariyaan thonnum....kure thiranju avidivide .....pinneyum njan thottu :-)

    ReplyDelete
    Replies
    1. ഷഫീക്ക് ഇക്കാ, എല്ലാരെയും എല്ലായ്പ്പോഴും അറിയുന്നതിലും നല്ലത് ചിലപ്പോ ചിലരെ അറിയാതിരിക്കുന്നതാ...:)

      ഇതിനു മുൻപൊരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നു, ഫേസ്ബുക്കും പുനര്‍ജനീം കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലല്ലോ!
      അന്നിതു പറഞ്ഞപ്പോ കമന്റും ഡിലീറ്റി പോയപ്പോ ഞാനോർത്തു ദേഷ്യപ്പെട്ടു പോയതാന്ന്...:) Thanks for being back! :)

      Delete
  3. അക്ഷരങ്ങളെ കൂട്ടിക്കൊടുത്ത്
    വാക്കുകളെ വ്യഭിചരിക്കുന്ന
    കവയിത്രിയെപ്പോലെ സുന്ദരം!.... എന്തോ ഈ വരികള്‍ ഇഷ്ടമായില്ല :(

    ReplyDelete