മഞ്ചാടിക്കുരുമണി

എന്നെ സ്നേഹിക്കൂ എന്ന് നീ മുറവിളി കൂട്ടുന്നതെന്തിനാണ്?
ഞാന്‍ നിന്നെ സ്നേഹിക്കുന്നത് നീയറിയുന്നില്ലേ?
പെറുക്കിക്കൂട്ടുന്നയോരോ മഞ്ചാടിക്കുരുമണിയും
എന്‍റെ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണ്.
ഇപ്പോഴവ പന്തീരായിരവും കഴിഞ്ഞതു 
നീയറിഞ്ഞില്ലയെന്നു ഭാവിക്കുന്നതെന്തിനാണ്?
നിനക്കെന്നോടുള്ള സ്നേഹം നൈമിഷികം മാത്രമാണ്.
എന്‍റെ ശരീരം മണ്ണോടു ചേരുന്നതോടൊപ്പം അതുമവസാനിക്കുന്നു.
എന്നാലെന്‍റെ സ്നേഹം തലമുറകളോളം പാടിനടക്കുവാന്‍ 
ഞാനെന്‍റെയാത്മാവിനെ പഠിപ്പിച്ചിരിക്കുന്നു.
അതെന്നും നിന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും.
ഇനി നിനക്ക് സമാധാനിക്കാം!!

8 comments:

  1. മഞ്ചാടിക്കുരുമണി അസ്സലായിട്ടുണ്ട് കേട്ടൊ..

    "എന്നാലെന്‍റെ സ്നേഹം തലമുറകളോളം പാടിനടക്കുവാന്‍
    ഞാനെന്‍റെയാത്മാവിനെ പഠിപ്പിച്ചിരിക്കുന്നു."
    വരികൾ ഗംഭീരം..

    പിന്നെ..നൈമഷികം എന്നാണോ? നൈമിഷികം അല്ലേ കറക്ട്??(വെറുതെയിരുന്നപ്പൊ ഒരു കുറ്റം കണ്ടു പിടിക്കണമെന്നു തോന്നി :D)

    ReplyDelete
    Replies
    1. :) ശരിക്കും മഞ്ചാടിക്കുരു collection ഉണ്ടെനിക്ക്...ഇപ്പോ 12,187 ആയി...:) :)

      Nd yup itz "നൈമിഷികം"... I'll correct it for sure! No worries...:) Thnkz tto!! :)

      Delete
  2. എട്ടുദിക്കും കേൾക്കുവോളം പാടി നടന്നോളൂ...
    ആശംസകൾ ..

    ReplyDelete
  3. ചിലതങ്ങനാണ് ......നിശബ്ദതയിലെ സ്നേഹം അവര്ക്ക് അറിയാൻ കഴിയില്ല...എന്നിട്ട് എപ്പോഴും പരിഭവിച്ചു കൊണ്ടേയിരിക്കും ....
    ഇനിയും ഒരുപാട് വൈകുന്നേരങ്ങൾ ഉണ്ടാവട്ടെ ......മഞ്ഞാടിക്കുരു പെറുക്കാൻ :)

    ReplyDelete

  4. അവനെന്നോടുള്ള സ്നേഹം നൈമിഷികം മാത്രമാണ്.


    എന്‍റെ ശരീരം തളരുന്നതോടെ അതവസാനിക്കും എന്ന് ഞാനും ഭയപ്പെടുന്നു--

    ReplyDelete
    Replies
    1. ഇങ്ങനെയോരോ ഭയങ്ങള്‍ തന്നെയല്ലേ മുന്നോട്ട് ജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്? :)

      Delete