ആത്മാവിന്‍റെ യാത്ര

നിശബ്ദമായ നീണ്ട ഇടനാഴികള്‍ ...
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്
അവിടെ നിന്നും വേറൊന്നിലേക്ക്.

അന്ത്യമില്ലാത്ത ഇരുണ്ടയിടനാഴികളില്‍ 
ശ്വാസനിശ്വാസങ്ങള്‍ക്ക് കാലടികളെക്കാള്‍ ശബ്ദം.

ഒന്നു ശ്വസിക്കാന്‍, ജീവിക്കാന്‍
പുറത്തേയ്ക്കൊരു വാതില്‍ തേടിയുള്ള അലച്ചില്‍ .

ഓരോ നിമിഷവും കരിങ്കല്‍ഭിത്തികള്‍ക്കിടയിലെ 
അകലം കുറഞ്ഞു കുറഞ്ഞു വരുന്നു.

അവയ്ക്കിടയില്‍പെട്ട് ഞെരുങ്ങിമരിക്കുമെന്ന്‍ ഭയന്നു
ഞാന്‍ ഓടി...
മുന്നോട്ട്...മുന്നോട്ട്...
ദൂരെ കണ്ട വാതിലിനു നേരെ.

ശ്വാസംമുട്ടിയെന്‍റെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി.
ശരീരം നുറുങ്ങുന്നപോലെ, കാലുകള്‍ തളരുന്നു.

രക്തധമനികളില്‍ തിളയ്ക്കുന്ന ലാവയോ?
തളര്‍ന്നു വീഴുന്നപോലെ.

അടുക്കുംതോറും അറിഞ്ഞു,
ആ വാതില്‍ അടയുകയാണെന്ന്.

ഒടുവിലടുത്തെത്തിയപ്പോഴേക്കും
അത് അടഞ്ഞുകഴിഞ്ഞിരുന്നു...
എന്നന്നേയ്ക്കുമായി...

12 comments:

  1. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടുമായിരിക്കും....
    :)

    ReplyDelete
  2. ആശംസകള്‍

    ReplyDelete
  3. ആത്മാവിന്റെ യാത്രയും അതിലേറെ വേദനയും....നന്നായിട്ടുണ്ട്‌!!

    ReplyDelete
    Replies
    1. ഇതെന്താ ബ്ലോഗ്ഗിനു മൊത്തത്തിലൊരു കളറു വ്യത്യാസം? ഇന്നലെ മുഴുവനിരുന്നു പെയിന്റ്‌ അടിച്ചോ?
      ഒരു വഴിക്കു പോകുമ്പോൾ തിരിഞ്ഞു നോക്കരുത്‌!! (comment for ur photo) :)

      Delete
    2. ഹിഹിഹി...കുറച്ചു നാളായി background ഒന്ന് മാറ്റണംന്ന് ഓര്‍ത്തിട്ട്...:D
      തിരിഞ്ഞുനോട്ടം ന്‍റെ ഒരു ശീലമായിപ്പോയി...എന്നാ ചെയ്യാനാ...:P

      Delete
  4. Anonymous6:30 pm

    വാതില്‍ കുത്തിപ്പൊളിച്ചു കൂടെ?ഞാന്‍ സഹായിക്കാം

    ReplyDelete
    Replies
    1. ഒന്നും നമ്മള്‍ അറിഞ്ഞുകൊണ്ട് നശിപ്പിക്കാന്‍ പാടില്ല...:)

      Delete
  5. എഴുത്തുകള്‍ ഇനിയും തുടരട്ടെ. പുനര്‍ജനിക്ക് എന്‍റെ ആശംസകള്‍

    ReplyDelete