ശൂന്യതയെന്ന സത്യത്തെ ഉപ്പിലിട്ടുണക്കി
ഉപ്പുമാങ്ങാഭരണികളില്‍
സൂക്ഷിച്ചിരിക്കുന്നു!
നൂറു വര്‍ഷങ്ങള്‍ക്കപ്പുറം
രഹസ്യമായതിന്‍റെ മൂടിതുറന്ന്
വിശന്നുവലഞ്ഞു ഗതികിട്ടാതലയുന്ന
ആത്മാക്കള്‍ക്കെറിഞ്ഞു കൊടുക്കണം!
ചിലപ്പോഴവരതു തിന്നില്ലെന്നുവരാം!
അപ്പോളാറടി നീളത്തില്‍ ആഴത്തില്‍
കുഴിയെടുത്ത് മണ്ണിലൊളിപ്പിച്ച്
വീണ്ടും കാത്തിരിക്കണം!
വര്‍ഷങ്ങള്‍ക്കപ്പുറം
അവിടൊരു മരമുണ്ടാവും,
രക്തം ചുവന്നുപൂക്കുന്നൊരു പൂവാക!
വര്‍ഷങ്ങള്‍ക്കപ്പുറം
ReplyDeleteഅവിടൊരു മരമുണ്ടാവും,
രക്തം ചുവന്നുപൂക്കുന്നൊരു പൂവാക!
:)
Deleteശക്തമായ വരികൾ
ReplyDelete:)
Deleteരക്തം മഴയായി പെയ്യുന്ന പൂവാകച്ചുവട്ടിൽ കൊളുത്തിവെച്ച പന്തം പോലുള്ള കവിത
ReplyDeleteഇത് തകര്‍ത്തു ......
ReplyDeleteവര്‍ഷങ്ങള്‍ക്കപ്പുറം
അവിടൊരു മരമുണ്ടാവും,
രക്തം ചുവന്നുപൂക്കുന്നൊരു പൂവാക!........... ആശംസകള്‍ ....
:)
Deleteshoonyamaya sathyam chuvappu nirathil avaseshikkukayanu alle???
ReplyDeleteഹൃദ്യം.മനോഹരം.
ReplyDeleteശൂന്യതയിൽ നിന്നൊരു പൂവാക......മനോഹരം
ReplyDelete:)
Deleteമനോഹരമായ കവിത... :-)
ReplyDeleteരക്തം ചുവന്നു പൂക്കുന്നൊരു പൂവാക... മോട്ടിട്ടതറിയാതെ കൊഴിഞ്ഞ ചുവന്ന പൂക്കളുമായി...
ReplyDelete