ചിതല്തിന്നുപോയ വക്കുകളുള്ള താളുകളില്
നീലമഷിരഹസ്യങ്ങള് മങ്ങിത്തുടങ്ങിയിരുന്നു.
കാത്തുകാത്തിരുന്നിട്ടുമെന്റെ പുസ്തകത്തിനുള്ളിലെ
കുഞ്ഞു മയില്പ്പീലിതുണ്ടുകള് പ്രസവിച്ചില്ല.
വന്ധ്യതയുടെയും ശൂന്യതയുടെയും വരികള്ക്കിടയിലെ
വീതികുറഞ്ഞ പൊതുവഴിയിലൂടെ
പിറക്കാതെപോയ മയിപ്പീലിക്കുഞ്ഞുങ്ങള്
വരിവരിയായി കടന്നുപോകുന്നതു കാണാമായിരുന്നു.
അവ ഒളിഞ്ഞുനോക്കാനാളില്ലാതെ,
ആകാശം കാണാതെ ഇണചേരാനൊക്കുന്ന,
ചിതല് തിന്നാത്ത, അക്ഷരം മങ്ങാത്ത
ആകാശം കാണാതെ ഇണചേരാനൊക്കുന്ന,
ചിതല് തിന്നാത്ത, അക്ഷരം മങ്ങാത്ത
താളുകള് തേടിപ്പോകുകയായിരുവെന്നു തോന്നുന്നു.
പേറെടുത്ത് പേരിട്ട് താലോലിക്കാന്
ആയിരത്തൊന്നു കുഞ്ഞുങ്ങളെ കാത്തിരുന്നയെന്നെ
കളിയാക്കിച്ചിരിച്ച്
അവ കുറച്ചുമുന്പ് ആത്മഹത്യ ചെയ്തു!
:)
ReplyDeleteനന്നായിരിക്കുന്നു, വേറിട്ട ചിന്തകൾ...
ReplyDelete:)
Deleteവാക്കുകള്ക്കും വരികള്ക്കുമിടയില് വ്യഥചിന്തകളുടെ ഒരു കടല് പോലെ...
ReplyDelete:)
Deleteനല്ല ചിന്ത
ReplyDelete:)
Deleteപേറെടുത്ത് പേരിട്ട് താലോലിക്കാന്
ReplyDeleteആയിരത്തൊന്നു കുഞ്ഞുങ്ങളെ കാത്തിരുന്നയെന്നിലെ
വയറ്റാട്ടിയെ കളിയാക്കിച്ചിരിച്ച്
അവ കുറച്ചുമുന്പ് ആത്മഹത്യ ചെയ്തു! good harmony of words..!
:) :)
Deleteവേറിട്ട ചിന്തകൾ...
ReplyDelete