അക്ഷരങ്ങളേ,
നിങ്ങളിനി പിരിഞ്ഞുപൊയ്ക്കൊള്‍ക;
നശ്വരതയുടെ കേളികൊട്ടവസാനിച്ചിരിക്കുന്നു.
വികാരങ്ങളേ,
നിങ്ങള്‍ സ്വയം കുഴി വെട്ടി മൂടുക;
രക്തമുറഞ്ഞു പോയവള്‍ക്കെന്തു വികാരം.
ഇനിയിവിടെ സ്ഥാനം
തൂങ്ങിയാടുന്ന നിഴലുകള്‍ക്കു മാത്രം;
നാവു മുറിഞ്ഞ കറുത്ത നിഴലുകള്‍ക്കു മാത്രം!
കൊള്ളാമല്ലോ!!! വളരെ നന്നായി എഴുതിയിരിക്കുന്നു..നല്ല വരികൾ... !!!
ReplyDeleteമുറിവിൽനിന്നുയിർക്കുന്ന മണ്ണിരകളാണക്ഷരങ്ങൾ... ചങ്കിലെ കനലിൽ ഉറപൊട്ടും മരവിപ്പുകൾ ... നിഴലുകൾ അവസരവാദികൾ ....
ReplyDeleteനിഴലുകൾ അവസരവാദികൾ!!! :)
Delete