നീയെന്നെ കണ്ടിട്ടുണ്ടോ?
വഴിയരികില് അലസമായി സാരിചുറ്റി?
കടല്ത്തീരത്ത് കവിതയെഴുതി?
നിലാവിലാകാശം നോക്കി കവിത ചൊല്ലി?
മഴയോടൊപ്പം നൃത്തംചെയ്ത്?
മാങ്കൊമ്പില് കൈനിറയെ ഉപ്പുമായി?
മഞ്ചാടിമരച്ചോട്ടില്?
വിവസ്ത്രയായി കുളിക്കടവില്?
ഇല്ലല്ലേ?
ഓ...നിന്റെ മനസ്സിലെനിക്കു രൂപമില്ലല്ലോ!
എങ്കിലും ഒരു നിഴല്പോലെയെങ്കിലും?
ചുണ്ടിലുമ്മവച്ചൊളിക്കുന്ന ഇളംകാറ്റായെങ്കിലും?
ഇല്ലല്ലേ...?
നീയെന്നെ കണ്ടിട്ടേയില്ലല്ലേ...?
നന്നായെഴുതി
ReplyDeleteചിലപ്പോള് കാഴ്ചകള് മറയുന്ന ഒരു കാലത്തിലെങ്കിലും
ReplyDeleteഞാന് നിന്നെ കാണുമായിരിക്കും !
പക്ഷെ അന്ന് നിനക്ക് രൂപമുണ്ടാകുമോ !
ഭാവുകങ്ങള്
അന്ന് രൂപത്തിന്റെ ആവശ്യമുണ്ടായിരിക്കില്ലല്ലോ...:)
Deleteഇല്ല..കണ്ടിട്ടില്ല :)
ReplyDeleteകൊള്ളാം വരികൾ
കാണണ്ടാട്ടോ...:)
Deleteഓർമ്മകൾ കാലത്തെ പിറകോട്ടടിക്കുബോൾ കൈപ്പിടിയിലൊതുങ്ങാതെ തെന്നിമറയുന്നൊരു കുളിരേകും ഹിമബിന്ദുവായ്.... വിവരണങ്ങൾക്കതീതമായി അങ്ങിനങ്ങിനെ... നെഞ്ചകം നീറ്റുന്നൊരോർമ്മയായ് നീ എന്നും എന്റെയുള്ളിൽ...
ReplyDeleteപിറകിലൊന്നുമുണ്ടാവില്ല...ഭൂതകാലം ഭൂതംപോലെയാ...ഇനീപ്പോ ഭാവിയിലേ പ്രതീക്ഷയുള്ളൂ...:)
Deleteവരികള് കൊള്ളം
ReplyDeleteരൂപമില്ലാത്ത നാളെകളില് കാണാനായി, ഇന്ന് കാണാതിരിക്കുന്നതാകാം... ഇഷ്ടായി...
ReplyDeleteആയിരിക്കും ചിലപ്പോ ല്ലേ? :)
Delete