മനുഷ്യമനസ്സിന്റെ കണക്കുകൂട്ടലുകള്ക്കും പരീക്ഷണങ്ങള്ക്കും സമവാക്യങ്ങള്ക്കുമൊക്കെ അതീതനായ ഒരു പ്രപഞ്ചശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്! പക്ഷേ, പലരുടെയും സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി പലതും വളച്ചൊടിക്കപ്പെടുന്നു. ദൈവത്തില് വിശ്വസിക്കുന്നവനെ അന്ധവിശ്വാസിയും മതതീവ്രവാദിയുമായും, ആ പേരില് നടക്കുന്ന പേക്കൂത്തില് വിശ്വസിക്കാത്തവനെ നിരീശ്വരവാദിയായും മുദ്രകുത്തുന്ന കാലമാണിത്!
ആ അദൃശ്യശക്തിയെ ആണായും പെണ്ണായും തിരിച്ച്, പല ഓമനപ്പേരുകളും ചാര്ത്തി, സ്വാര്ത്ഥനായും, നേര്ച്ചകാഴ്ചകള്ക്കുവേണ്ടി ഇരക്കുന്നവനായും, നേര്ച്ചപ്പണത്തിന്റെയും വഴിപാടുകളുടെയും മെഴുകുതിരികളുടെയും തൂക്കത്തിനും എണ്ണത്തിനുമനുസരിച്ച് ചിലരുടെ മാത്രം അപേക്ഷകള് സ്വീകരിക്കുന്നവനായും, പാവപ്പെട്ടവനെയും പണക്കാരനെയും രണ്ടുതട്ടില് കാണുന്നവനായും, തമ്മില്തല്ലിക്കുന്നവനായും ചിത്രീകരിക്കുമ്പോള് ദൈവം അമ്പരക്കുന്നുണ്ടാവും!! പലതും കേള്ക്കുമ്പോള് "ഇതൊക്കെ ഞാനെപ്പോ പറഞ്ഞു??!!" എന്നും, പലരെയും കാണുമ്പോള് "ഇവരെയൊക്കെ ഞാനെപ്പോ തിരഞ്ഞെടുത്തു??!!" എന്നും അത്ഭുതപ്പെടുന്നുമുണ്ടാവാം!! ആരുടേയും നേര്ച്ചകാഴ്ചകള് വാങ്ങിക്കൂട്ടി തിന്നുകൊഴുക്കുകയോ സമ്പന്നനാവുകയോ, വിശ്വാസികളുടെ എണ്ണംകൂട്ടി ഫോളോവേസിന്റെ കണക്കെടുക്കുകയോ ചെയ്യേണ്ട കാര്യം ദൈവത്തിനില്ലല്ലോ!!!
പിന്നെ, അമ്പലങ്ങളിലും പള്ളികളിലും അതിന്റെ പരിസരങ്ങളിലും വല്ലാത്തയൊരു നിശബ്ദതയുണ്ട്... ആ നിശബ്ദതയില് നമുക്ക് നമ്മോടുതന്നെ സംസാരിക്കാനും, നമ്മുടെ ഉള്ളിലേയ്ക്ക് നോക്കി സ്വയമൊന്ന് അവലോകനം ചെയ്യാനും, നന്മതിന്മകളെ വേര്തിരിച്ചറിയാനും സാധിക്കും...അതിലൂടെ സമാധാനം കണ്ടെത്തുവാനും! ആരോരുമില്ലാത്ത പാടവരമ്പുകളിലും, മലമുകളിലും, തോട്ടുവക്കത്തുമൊക്കെ ഈ serenity കണ്ടെത്താന് കഴിയും! ചെണ്ടമേളവും, ഉച്ചഭാഷിണികളിലൂടെയുള്ള പ്രഭാഷണങ്ങളും, ഒച്ചയും ബഹളവും, പരദൂഷണവും, പൊട്ടിച്ചിരികളുമൊക്കെയുള്ള ആരാധനാലയങ്ങളില്നിന്ന് ദൈവം എപ്പോഴേ ഓടിരക്ഷപെട്ടിട്ടുണ്ടാവും!!!!

എന്റെ ഒരു ബ്ലോഗ് പോസ്റ്റിനു കിട്ടിയ നല്ല ഒരു മറുപടി ..ആശംസകള്
ReplyDelete:)
Deletegood one!!
ReplyDelete:)
Delete