സ്വപ്നം

ജീവിതം ഒരിക്കലൊരു യാത്രപോയി,
കാടും കടലും കുന്നും താണ്ടി 
അങ്ങ് ദൂരേയ്ക്ക്...
ഒന്നും കെട്ടിപ്പെറുക്കാതെ,
ഒന്നും കയ്യിലെടുക്കാതെ
സ്വപ്നം തേടിയൊരു യാത്ര.

കാറ്റില്‍ പൂക്കള്‍ പൊഴിഞ്ഞു,
മാനം കണ്ണീര്‍തൂകി
ലോകം വെള്ളപുതച്ചു,
ഇതൊന്നുമറിയാതെ
ജീവിതം അലഞ്ഞുകൊണ്ടേയിരുന്നു.

കാലം പോയി, കോലം മാറി
കണ്ണു കുഴിഞ്ഞു, മേലു തളര്‍ന്നു
സ്വപ്‌നങ്ങള്‍ പലതും കടന്നുപോയി,
ഇതൊന്നുമറിയാതെ
ജീവിതം അലഞ്ഞുകൊണ്ടേയിരുന്നു.

ഓ പറയാന്‍ മറന്നു,
ജീവിതത്തിനു സ്വപ്നംപോലെ
പറക്കാനാവതില്ലായിരുന്നു,
യാഥാര്‍ത്ഥ്യത്തിനു ചിറകുകളില്ലല്ലോ!

അലഞ്ഞുതിരിഞ്ഞു തളര്‍ന്ന്‍
ഒടുവിലൊരുനാള്‍ വെള്ളവിരിപ്പില്‍
ജീവിതം കൂടുകൂട്ടിക്കിടക്ക വിരിച്ചു,
സ്വപ്നങ്ങളെ പെറ്റുകൂട്ടാന്‍!

2 comments:

  1. സ്വപ്നം ....അത് തന്നെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകുന്നതും ..ആശംസകള്‍

    ReplyDelete