രക്തസാക്ഷികള്‍

പലവഴി പിരിഞ്ഞ പ്രണയമേ,
ഗൂഡനിഗൂഡതലങ്ങളിലക്ഷമ 
തട്ടിച്ചിതറിയ മൊഴിയമ്പുകളില്‍
ദുര്‍വാശികളുടെ വിഷംപുരട്ടി
ഉടലിന്‍ നടുവില്‍,
ഹൃത്തിന്നുള്ളില്‍,
അങ്ങോട്ടിങ്ങോട്ടാഞ്ഞുകുത്തി
സ്വപ്നം വാരി പൂഴി കുഴച്ച്
കനവുകള്‍ കോരി വെള്ളമൊഴിച്ച്
വിരഹത്തിന്നൊരു കൊട്ടകകെട്ടി
പ്രണയത്തിന്നുടെ സ്മാരകമെന്ന്‍
മേനിമുഴുത്തൊരു പേരും ചാര്‍ത്തി
കണ്ണീര്‍പൂവില്‍ മാലകൊരുത്ത്‌
നീയും ഞാനും സാക്ഷികളായി,
രക്തംചൊരിയാതല്‍പ്പംപോലും
ജീവന്‍ വെടിയാതെങ്കില്‍പോലും
നീയും ഞാനും
പ്രണയത്തിന്നുടെ സാക്ഷികളായി!

2 comments: