പുലരി

ശ്വാസംമുട്ടി മരിച്ച ഒരുപാടു രാത്രികളെ 
ആഴങ്ങളില്‍ കുഴിച്ചുമൂടി 
വെളുക്കെചിരിച്ചു പിറക്കുന്ന 
ഓരോ പുലരിയും പറയുന്നത് 
ഓരോ കഥകളാണ്...
പുറംലോകം അറിയാത്ത, 
അറിയാന്‍ പാടില്ലാത്ത കഥകള്‍! 
അതുപോലൊന്നില്‍ 
ശ്വാസംതേടിയലഞ്ഞു നടക്കുമ്പോള്‍ 
ഞാനുമൊരു കഥയിലെ നായികയാവുന്നു, 
മുഖമോ, ശരീരമോയില്ലാത്ത,
ഗന്ധമോ, ശബ്ദമോയില്ലാത്ത,
നിഴല്‍സാന്നിധ്യം മാത്രമായ നായിക!

7 comments:

  1. മുഖമോ, ശരീരമോ, ഗന്ധമോ, ശബ്ദമോയില്ലാത്ത, നിഴല്‍ മാത്രമായ നായിക..ഇഷ്ടായി ഈ വരികള്‍. ആശംസകള്‍....

    ReplyDelete
  2. Anonymous1:34 pm

    ഇത്തരം കഥകളിലെ നായികയാകുന്ന പെണ്‍കുട്ടികളുടെ ഹൃദയവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശബ്ദമോ ഗന്ധമോ ശരീരമോ ആവശ്യമില്ല. നന്നായി എഴുതി.ആശംസകള്‍

    ReplyDelete
  3. the title brings a smile, a positive thought on mind but the lines followed sort of stifles and chocks..

    ReplyDelete
    Replies
    1. Thats 'coz every morning is a new beginning, of the continuation of the previous night!!! A fake mask, to hide the mundane realities beneath!! :)

      Delete
  4. Anonymous7:42 pm

    കൊള്ളാം നായികേ..നല്ല വരികൾ!! :)

    ReplyDelete
  5. നിഴല്‍ നായികയെ ഇഷ്ടം ....

    ReplyDelete