ഭ്രാന്തികള്‍ ചിരിക്കുന്നു...
ഉറക്കെയട്ടഹസിച്ചു ചിരിക്കുന്നു.
നഖംകൊണ്ടു കോറിയ ചുവന്ന പൂക്കളാല്‍
നഖംകൊണ്ടു കോറിയ ചുവന്ന പൂക്കളാല്‍
മേലാസകലമലങ്കരിക്കപ്പെട്ടിരിക്കുന്നു.
ചത്തുമലച്ച മീന്‍കുഞ്ഞുങ്ങളെപ്പോലെ
ചത്തുമലച്ച മീന്‍കുഞ്ഞുങ്ങളെപ്പോലെ
കണ്ണുകളവര്‍ തുറിച്ചുനോക്കുന്നു.
ഇനിയൊരു നാളെയില്ലെന്നപോലെ
ഇനിയൊരു നാളെയില്ലെന്നപോലെ
ഓരോ നിമിഷവും
മരിച്ചുകൊണ്ടേയിരിക്കുന്നു.
പുനര്‍ജനിയ്ക്കുള്ള
പുനര്‍ജനിയ്ക്കുള്ള
യാത്രയില്‍, തെറ്റുമെന്നുറപ്പിച്ച
പാതയിലേയ്ക്കു ചൂണ്ടിയ വിരലുകള്‍ .
ഇതെല്ലാം കണ്ടിരുളിന്‍റെ മറവിലിരുന്നു
പാതയിലേയ്ക്കു ചൂണ്ടിയ വിരലുകള്‍ .
ഇതെല്ലാം കണ്ടിരുളിന്‍റെ മറവിലിരുന്നു
ഞാനും ചിരിക്കുന്നു.
ആ ഭ്രാന്തികളിലൊന്നിനെപ്പോലെ
ആ ഭ്രാന്തികളിലൊന്നിനെപ്പോലെ
പൊട്ടിപ്പൊട്ടി ചിരിച്ചുകൊണ്ടേയിരിക്കുന്നു.
ആശയം വ്യകതമാക്കാന്‍ വരികള്‍ക്ക് കഴിഞ്ഞു എന്ന് തോനുന്നു. കാതലുള്ള കവിത.
ReplyDeleteഇഷ്ടമായി., ആശംസകള്‍..
:)
ReplyDelete