നിദ്രയെ പുണര്‍ന്നുരുകിയൊഴുകും
കണ്ണിണകള്‍ക്കു പിന്നിലെ
തകര്‍ന്ന സ്വപ്‌നങ്ങള്‍ വാരിക്കൂട്ടി
ഞാന്‍ കെട്ടിയ കുടിലിലെന്നാത്മാവിനെ
ഞെരടിപ്പിഴിഞ്ഞൊഴിച്ചു ചിന്തേരിട്ടും,
സ്വത്വം കോറിയിട്ട ചുമരുകളിലക്ഷരച്ചായം
പൂശിച്ചുവപ്പിച്ച്, പുനര്‍ജനി പിന്നിട്ടും,
പിന്നെയും മരിച്ചും, ജനിച്ചും,
ആത്മാവി്നെത്തൂക്കി വിറ്റും,
വൈരുധ്യങ്ങളില്‍ വീണ്ടും പിറന്നും,
മറന്നും, പൊറുത്തും,
ഒഴുകും കണ്ണീരിലെന്‍ സ്വപ്നം നനച്ചും,
കുതിര്‍ത്തും പിഴിഞ്ഞും...
വീണ്ടും പിറക്കാനൊരാത്മാവിനെത്തിരയുന്നു ഞാന്‍!
ആത്മാവിനെ തിരയുന്നു...
ReplyDeleteനന്നായിട്ടുണ്ട് വരികള്‍
:) :)
DeleteGood one!!!
ReplyDelete:) :)
Delete