ശവമടക്ക്

സ്വപ്നങ്ങള്‍ക്കും 
പ്രതീക്ഷകള്‍ക്കും മേലേ 
കുന്തിരിക്കം വീണിരിക്കുന്നു,
ഇനി മണ്ണിട്ടുമൂടി ചെടി നടണം.

പനിനീര്‍ചെടികള്‍ക്കും
കള്ളിമുള്ളുകള്‍ക്കുമിടയിലൂടെ
ഞാന്‍ തിരഞ്ഞു നടക്കുന്നു,
പിഴുതു നടുവാനുതകുന്ന ഒന്ന് തേടി...

2 comments: