ഈ ഭ്രാന്തിയുടെ ജല്പനങ്ങളെ
കവിതയെന്നു വിളിച്ച പ്രിയപ്പെട്ടവനേ,
നിന്നോടു ഞാന്‍ ഏറ്റുപറയുന്നു,
എന്‍റെയോരോ ചുംബനവും ഓരോ കള്ളങ്ങളാണ്!
വാക്കുകളുടെ ത്രാസില്‍ നീയെന്‍റെ സ്നേഹം
തൂക്കിനോക്കി അളവു കുറിക്കുമ്പോള്‍
അവയിലെ കള്ളങ്ങളെ
നിന്‍റെ കണ്ണില്‍നിന്നു മറയ്ക്കാനോരോ തവണയും
ഞാന്‍ നിന്നെ അഗാധമായി ചുംബിക്കുന്നു.
നിന്‍റെയടഞ്ഞ കണ്ണുകളില്‍
എന്‍റെ രൂപം മാത്രമെന്നെനിക്കറിയാം.
ഏകാഗ്രമായി എന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്ന
നിന്നോടെനിക്ക് അസൂയ തോന്നുന്നു...
ആവുന്നില്ലല്ലോ അത്രയെന്നോര്‍ക്കുമ്പോള്‍
എന്‍റെ കണ്ണുകളില്‍ നിറയുന്ന കുറ്റബോധത്തിന്‍റെ
കനലുകള്‍ നിന്നില്‍നിന്നു മറഞ്ഞിരിക്കട്ടെ!
ഇഷ്ടപ്പെട്ടു !!!! ആശംസകൾ !!!!
ReplyDelete:)
Deleteit s celebration time..
ReplyDeleteenjoy the festive season ahead..
may you have a grace-filled Christmas and Happy New Year
Wish You a Merry Christmas n a Prosperous New Year!!! :)
Delete"എന്‍റെ കണ്ണുകളില്‍ നിറയുന്ന കുറ്റബോധത്തിന്‍റെ
ReplyDeleteകനലുകള്‍ നിന്നില്‍നിന്നു മറഞ്ഞിരിക്കട്ടെ!"
കുറ്റബോധത്തിന്റെ കനലുകള്‍
ReplyDelete:)
Delete