കാവല്‍

നേരം പുലരുന്നതിനുമുന്‍പേ, 
കാവല്‍ക്കാര്‍ ഉണരുന്നതിനു മുന്‍പേ, 
ഞാനുണര്‍ന്നിരുന്നു. 
പക്ഷേ എന്‍റെ ജനാലകള്‍ തുറക്കാനായില്ല! 
ഇരുള്‍മൂടിയ ആകാശം ഇരുട്ടിലാഴ്ത്തിയ ചുമരുകളില്‍ നിന്നും
പടച്ചട്ടയണിഞ്ഞ രൂപങ്ങള്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു!
വാളും പരിചയും കൂട്ടിമുട്ടുന്ന ശബ്ദംകേട്ടു ഭയപ്പെട്ടു ചെവി പൊത്തി...
അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ
മുഖം മറച്ചു ചുരുണ്ടു കിടന്നു.
ഒടുവില്‍ ശബ്ദങ്ങളൊന്നും കേള്‍ക്കാതായപ്പോള്‍
ഞാനെഴുന്നേറ്റു നോക്കി.
അവിടെ ഇറ്റുവീഴുന്ന
രക്തത്തുള്ളികളുടെ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
കാറ്റിനും രക്തത്തിന്‍റെ മണം...
നിരവധി ശരീരങ്ങള്‍ക്കിടയിലൂടെ നടന്നു ഞാന്‍
എന്നെ കണ്ടെത്തി!
ഞാനാകെ വിളര്‍ത്തിരുന്നു...
വിളിച്ചു നോക്കി, ഞാനുണര്‍ന്നില്ല...
തൊട്ടപ്പോളെന്‍റെ വിരല്‍ തണുത്തുമരവിച്ചു!
പുലരുവോളം ഞാനെന്‍റെ ശവത്തിനു കൂട്ടിരുന്നു!
ആരും കടന്നെത്താത്ത ആ ഇരുണ്ട താഴ്വരയില്‍ മറ്റെന്തു ചെയ്യാന്‍!! 

6 comments:

  1. ഞാനും ഇങ്ങനെ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്....ചില രാത്രികളിൽ ഞെട്ടി എഴുന്നേറ്റു ഞാൻ എന്നെ തന്നെ തൊട്ടറി ഞ്ഞിട്ടുമുണ്ട് ....ഇയാളുടെ കവിതകൾ ഞാൻ പലപ്പോഴും imagin ചെയ്യാറുണ്ട് .രസമാണ് അങ്ങനെ ചെയ്യാൻ....ഏതോ താഴ്വരയും ചോരയുടെ ചുവപ്പും...പക്ഷെ കവിതകളിലെ ഭയവും മരണവും ഏകാന്തതയും ഒക്കെ കൂടുതൽ വ്യക്തമായി കാണുമ്പോൾ പതുക്കെ ഞാൻ fade out ചെയ്യും മനസ്സിന്റെ screen :)

    ReplyDelete
  2. നന്നായിട്ടുണ്ട്. ‘സ്വന്തം ശവത്തിനു കാവൽ’- gud thought!!

    ReplyDelete
    Replies
    1. മരിച്ചൂന്നു വച്ച് തന്നേയിട്ടേച്ചും പോവാന്‍ പറ്റുവോ?? :)

      Delete
  3. എല്ലാം അവസാനിക്കുന്ന നിമിഷം..മരണം.. പക്ഷെ ഒരു പാട് സാധ്യതകളുള്ള വിഷയം.. ഇനിയും ചിന്തിക്കൂ വ്യത്യസ്തമായി .. കുറുക്കിയെഴുതൂ..ഇതുപോലെ തന്നെ .. നിന്റെ കൈപ്പട മറ്റൊരാൾക്കനുഭവപ്പെടുമ്പോൾ നീയൊരു കവിയായി ..
    മറ്റൊന്നായി ഉണരാൻ ഞാൻ ദീർഖമായി ഉറങ്ങുമ്പോൾ അവർ പറയും ഞാൻ മരിച്ചെന്ന് ..

    ReplyDelete