ഒരിക്കല്‍ കൊതിച്ചോരേകാന്തത
വന്നെന്നെ പുല്‍കിയാ രാത്രി
ഇരുളിന്‍ കരിമ്പടം പുതച്ചിരുന്നെങ്കിലും
ചെറു മെഴുതിരിജ്വാലയാം മനസ്സുമായി
'എന്‍റെ കഥ' നെഞ്ചില്‍ ചേര്‍ത്തു
വിങ്ങും ഹൃദയവും പേറി,
കുറിച്ചുവെന്‍ പുസ്തകത്താളിലീ വാക്കുകള്‍.
ഹൃദയമൊരുമിത്തീയിലെന്നപോല്‍
എരിഞ്ഞമര്‍ന്നീടവേ
ആരുമറിയാതീ രാവിന്നുള്ളറകളിലെങ്ങോ
ദേഹിയുപേക്ഷിച്ചു പറന്നകന്നീടുവാന്‍
കഴിഞ്ഞിരുന്നുവെങ്കില്‍ ...
ആരുമറിയാത്തോരെന്‍ ഹൃദയവ്യഥ
കടലാസില്‍ കുറിച്ചാല്‍
അതൊരാത്മഹത്യാക്കുറിപ്പാകുമോ?
Rate of suicide is inversely proportional to social cohesion - സമൂഹത്തോട് കൂടുതൽ ഇഴചേരുമ്പോൾ വ്യക്തിനിഷ്ഠമായ ആത്മനൊമ്പരങ്ങൾക്ക് അറുതിവരും......
ReplyDelete:)
Delete