നമ്മള്‍

എന്നോ ഒരിക്കലെന്നിടനെഞ്ചിലെരിഞ്ഞിരുന്ന
കനലിന്‍റെ ചൂടേറ്റു വാടിക്കരിഞ്ഞൊരു
പനിനീര്‍പുഷ്പമേ...

ഇന്നുള്ളിലെവിടെയോ
ഓര്‍മകളുടെ അഴുകാത്ത ജഡങ്ങളും പേറി
ഉറഞ്ഞു കിടക്കുന്നയെന്‍ നെഞ്ചം
തേങ്ങുന്നതറിയുന്നുവോ നീ?

നീയായിരുന്നുവെന്‍ കനലെന്നറിവൂ ഞാന്‍,
നിന്നിലെരിഞ്ഞമര്‍ന്നു തീര്‍ന്നതു 
നമ്മളും!

8 comments:

  1. ഹൃദയത്തിൽ നിന്നൊഴുകുന്ന വരികൾ

    ReplyDelete
  2. ഓർമകൾക്ക് ഒരു മുഖവുര..

    ReplyDelete
  3. Anonymous9:09 pm

    “ഓർമ്മകളുടെ അഴുകാത്ത ജഡങ്ങൾ..”.. നല്ലൊരു ഉപമയാണു കേട്ടോ..
    താങ്കളുടെ ബ്ലോഗ്ഗിൽ വായിച്ചിഷ്ടമായ ഒരുപാട് വരികളിൽ ഇതും ചേർക്കുന്നു..

    ReplyDelete