രാത്രി

ഇങ്ങനെ കിടന്നുറങ്ങാന്‍ തോന്നുന്നു... ആരും അറിയാതെ... ആരോടും പറയാതെ... കാര്‍മേഘം മൂടിയ ആകാശത്തെവിടെയോ വെള്ളിക്കിണ്ണം ഒളിഞ്ഞിരിപ്പുണ്ടാവും... ഓരോ ഇലയും ചിത്രത്തിലെന്നപോലെ... ഒരു ചെറു കാറ്റു പോലും വീശുന്നില്ല... ഭൂമിതന്നെയും നിശ്ചലം... ഇലകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ആകാശത്തുണ്ടുകള്‍ ... ചീവീടുകളുടെ ശബ്ദമെന്നെ വല്ലാതെ ഉന്മത്തയാക്കുന്നു... അവ താരാട്ടു പാടുന്നപോലെ... ഈ തണുപ്പെന്നിലെ ശേഷിച്ച കനലും കെടുത്തിക്കളയുന്നു... ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍ ... ഒന്നുമറിയാതെ... ഒരിക്കലും ഉണരാതെ...

12 comments:

  1. അങ്ങനങ്ങ് ഉറങ്ങിയാൽ ആര് പിന്നെ പുതിയ പോസ്റ്റുകൾ ഇടും :)

    ReplyDelete
  2. എല്ലാവരുടെയും വലിയ ആഗ്രഹമാണു എഴുതി വെച്ചിരിക്കുന്നത്..എന്റെയും :)

    ReplyDelete
    Replies
    1. :( എല്ലാവരുടേം എന്നു പറയാന്‍ പറ്റത്തില്ല.. പേടിയുള്ള ഒരുപാട് പേരെ എനിക്കറിയാല്ലോ! :)

      Delete
  3. കുറച്ചു നാളായി, പുനര്‍ജനിയില്‍ വന്നിട്ട്--- കുറെ വായിച്ചു--എല്ലാം നന്നായിട്ടുണ്ട്, ആശംസകള്‍---
    കൂടെ ഒരു കാര്യവും, മരണത്തെ വിട്ടു ജീവിതത്തെ പറ്റി കൂടുതല്‍ എഴുതൂ---

    ReplyDelete
    Replies
    1. നന്ദി അനിതേച്ചീ...:)

      "മരണത്തിലേയ്ക്കുള്ള യാത്ര മാത്രമാണ് ജീവിതം" എന്ന് കേട്ടിട്ടില്ലേ?? :)

      Delete
    2. ennittu yaathra evide vareyaayi?

      Delete
    3. ഏതാണ്ടൊക്കെ അവസാനിക്കാറായി...:D

      Delete
  4. കെട്ടിലും മട്ടിലും പുതുമയുള്ള ഈ ബ്ലോഗില്‍ ആദ്യമായാണ്.....
    ആത്മാവിനെ കാട്ടിത്തരുന്ന ആദ്യവായന ഇഷ്ടമായി....

    ReplyDelete
  5. ഞാനും പണ്ടൊരിക്കൽ ഇങ്ങനെയൊക്കെ കൊതിച്ചു പോയിട്ടുണ്ട് ..ഒന്നുമറിയാതെ... ഒരിക്കലും ഉണരാതെ ഉറങ്ങിയാൽ ആ സുഖം ഒന്ന് വേറെ തന്നെയാ .. പിന്നെ ജീവിത സത്യങ്ങൾ ഒപ്പിയെടുക്കാൻ ജീവിച്ചല്ലേ പറ്റൂ ... ഒരു മനുഷ്യനായി ..
    വീണ്ടും വരാട്ടോ ...
    സസ്നേഹം
    ആഷിക് തിരൂർ ..

    ReplyDelete