പ്രതീക്ഷ

പാലപ്പൂവിന്‍ ഗന്ധവും കുളിര്‍ത്തെന്നലുമായി 
മരണം വിരുന്നെത്തുന്നതും കാത്ത് 
ഞാനീ ജനല്‍പ്പടിമേലിരിക്കവേ
കേള്‍ക്കുന്നു ഞാന്‍ നിന്‍ ചിറകടിയൊച്ചകള്‍ .
ഈ തരളമാം രാത്രി പുലരാതിരുന്നെങ്കില്‍,
ചെമ്പകപ്പൂമണം മായാതിരുന്നെങ്കില്‍ ...

ചുടുനിണമെന്നന്തരംഗങ്ങളെ 
കഴുകി ശുദ്ധീകരിച്ചോടുവിലെന്‍
ഹൃദയതാളവും നിലച്ചു
ദേഹമില്ലാത്തൊരാത്മാവായ്
നിന്നിലലിഞ്ഞു ചേരുന്ന നിമിഷം...

പറന്നുയരാന്‍,
നനുത്തൊരപ്പൂപ്പന്‍ താടിപോല്‍...
അലിഞ്ഞു ചേരാന്‍,
മണ്ണിന്‍റെ മാറിലൊരു കരിയിലയായ്...
ഈ രാത്രിയെങ്കിലും പുലരാതിരുന്നെങ്കില്‍,
ചെമ്പകപ്പൂമണം മായാതിരുന്നെങ്കില്‍ ...

8 comments:

  1. ഒരുപാട് രാത്രികൾ വെറുതെ ഉറങ്ങി തീർത്തതാണെങ്കിലും ,ഈ രാത്രി ഉറങ്ങാതെ ഞാൻ എന്തിനിങ്ങനെ ഇരുട്ടില് എന്നെ തിരയുന്നു ? :)

    ReplyDelete
    Replies
    1. അന്വേഷിപ്പിന്‍, കണ്ടെത്തും എന്നല്ലേ!! :)

      Delete
  2. Anonymous6:56 pm

    നല്ല കവിതയാണു ..ആരെക്കൊണ്ടെങ്കിലും ഈണവും താളവും കൊടുക്കുകയാണേൽ നല്ലൊരു ഗാനമാവാൻ ചാൻസുണ്ട്..ഒന്ന് ട്രൈ ചെയ്ത് നോക്ക്..

    ReplyDelete
    Replies
    1. :o കളിയാക്കണ്ടാ!! :'(

      Delete
    2. Anonymous10:30 pm

      അയ്യോ..സത്യമായിട്ടും കളിയാക്കിയതല്ല..അതു വായിച്ചപ്പോ അങ്ങനെ തോന്നി...ഒരു സിനിമാ ടൈറ്റിൽ സോങ്ങ് പോലെ...അതു കൊണ്ട് പറഞ്ഞതാ..

      Delete
  3. Anonymous12:04 am

    ങെ!! അതും കുഴപ്പമായോ? നല്ല കവിതയാണെന്നാ സത്യമായിട്ടും ഉദ്ധേശിച്ചത്..
    ഹൊ!! പറഞ്ഞു പറഞ്ഞു ഞാനിതു കൊളമാക്കും... ഞാനൊന്നും പറഞ്ഞിട്ടില്ലാ...രാജി വെച്ചു. :D

    ReplyDelete
    Replies
    1. അതാ നല്ലത്...:P
      ഓടിക്കോ..തിരിഞ്ഞു നോക്കാതെ ഓടിക്കോ...:D

      Delete