ആകാശത്തിന്‍റെ നിറം നീലയാണെന്ന് ആരാ പറഞ്ഞേ? എന്‍റെ ആകാശം ഇരുണ്ടടഞ്ഞതാണല്ലോ. എന്‍റെ രാത്രികള്‍ക്ക് കൂട്ടായിട്ട് ഒരു നക്ഷത്രം പോലുമുണ്ടായിരുന്നില്ല. നക്ഷത്രങ്ങള്‍ക്ക് ജീവനുണ്ടായിരിക്കുമോ? ഉണ്ടാവും...അല്ലെങ്കില്‍ അവ കണ്ണു ചിമ്മുന്നതെങ്ങനാ? അവരിലും വഴക്കാളികളുണ്ടാവുംല്ലേ? അവരാവും വഴക്കു പിടിച്ചു തനിച്ചു മാറി നില്‍ക്കുന്നത്. നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് ആരുമില്ലായിരിക്കുവോ? ചിലപ്പോ മരിച്ചു പോകുന്ന കുഞ്ഞുങ്ങളാവുംല്ലേ ആകാശത്ത് നമ്മളെ നോക്കി ചിരിക്കുന്നത്? ചിരിക്കാത്ത നക്ഷത്രങ്ങള്‍ കരയുവായിരിക്കും. കരച്ചില്‍ വരുമ്പോഴാവും അവര്‍ ഒളിച്ചിരിക്കുന്നത്. അവര്‍ക്കും ഉണ്ടാവും സങ്കടങ്ങള്‍ . പക്ഷേ ആരും അവരുടെ വിശേഷങ്ങള്‍ അന്വേഷിക്കാറില്ലല്ലോ. അവരോടു മിണ്ടുകകൂടി ചെയ്യാറില്ല.
നമ്മള്‍ മിണ്ടിയാല്‍ അവര്‍ തിരിച്ചു നമ്മളോടും മിണ്ടൂലോ... ഇടയ്ക്ക് കണ്ണടച്ച് ചിരിച്ചും കാണിക്കും. അവരെല്ലാരും നമ്മളെ നോക്കിക്കൊണ്ടിരിക്കുവായിരിക്കുംല്ലേ? എന്‍റെതു മാത്രമായി ഒരു കുഞ്ഞു നക്ഷത്രം താഴേക്കിറങ്ങി വന്നിരുന്നെങ്കില്‍ ... ഒരു നക്ഷത്രം മാത്രമുള്ള ആകാശമാ എനിക്കിഷ്ടം. അതിനെ നോക്കി ഭൂമിയില്‍ ഞാനൊരാള്‍. മാത്രം. ഞാനും ഒരിക്കല്‍ അതുപോലൊരു നക്ഷത്രമായി വരും. എല്ലാ രാത്രികളിലും നിന്നെത്തന്നെ നോക്കി കണ്‍ചിമ്മും. പക്ഷേ നിനക്കറിയില്ലല്ലോ അത് ഞാനാണെന്ന്. നീയപ്പോള്‍ പൂര്‍ണചന്ദ്രനെ പരതുകയാവുംല്ലേ? സാരമില്ല, ഒരു നക്ഷത്രമെങ്കിലും വന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന ആരെങ്കിലുമുണ്ടാവും ഭൂമിയില്‍, എന്നെ നോക്കി കണ്‍ചിമ്മാന്‍ ...

കുറെ ചിന്തിച്ചു കൂട്ടിയിട്ടുണ്ടല്ലോ? :)
ReplyDeleteപണ്ടു കൂട്ടുകാരുമൊത്ത് ടെറസ്സിൽ പായ വിരിച്ച് നക്ഷത്രങ്ങളെയും നോക്കി കിടക്കുമായിരുന്നു. എന്തു രസമായിരുന്നു. നക്ഷത്രക്കൂട്ടങ്ങളെ പലരൂപത്തിൽ കാണാൻ ശ്രമിക്കുമായിരുന്നു. പാഞ്ഞു പോകുന്ന നക്ഷത്രങ്ങളെ കണ്ടാൽ അപ്പോൾ വിചാരിക്കുന്ന മൂന്നു കാര്യങ്ങൾ നടക്കുമെന്ന് എന്റെ പെങ്ങ പറയുമായിരുന്നു.എന്തൊക്കെ അക്രമങ്ങളായിരുന്നു അന്ന് ചിന്തിച്ചു കൂട്ടിയിരുന്നത്. മരിച്ചു പോയവരാണു നക്ഷത്രങ്ങളായി മാറുന്നതെന്ന് അമ്മൂമ്മ സ്ഥിരം പറയുമായിരുന്നു. ആകാശത്തേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ ചില നക്ഷത്രങ്ങളെ മരിച്ചു പോയ പ്രിയപ്പെട്ടവരായി കാണാൻ ശ്രമിക്കാറുണ്ടായിരുന്നു.കാലക്രമേണ അനിവാര്യമായ ദുരന്തങ്ങൾ പോലെ കൂട്ടുകാരൊക്കെ എങ്ങോ പോയ്മറഞ്ഞു..ബന്ന്ധങ്ങളും. പക്ഷെ ഇപ്പോഴും ഒരാശ്വാസം നക്ഷത്രങ്ങൾ തന്നെ.. അവരെങ്ങും പോയിട്ടില്ല. എപ്പോഴും നമ്മുടെ കൂടെ...നല്ല ഓർമ്മകളായി..
നക്ഷ്ത്രത്താരാട്ട് എന്നെ എങ്ങോട്ടൊക്കെയോ കൊണ്ടു പോകുന്നു...എന്നോ മറന്ന നല്ല കാലത്തിലേക്ക്..
:) നക്ഷത്രങ്ങള്‍ അന്നും ഇന്നും എന്‍റെ വീക്നെസ്സ് ആണ്...:) എന്നാ രസമാ ആകാശത്തു നോക്കി ഇങ്ങനിരിക്കാന്‍ ! എന്ത് മാത്രം frustration ഉണ്ടെങ്കിലും നക്ഷത്രം നോക്കി ഇരുന്നാല്‍ മനസ്സ് calm ആവും...:)
Deleteഇരുണ്ട രാത്രികള്‍ പോയി,
ReplyDeleteനിലാവുള്ള പ്രശാന്ത് സുന്ദരമായ രാത്രികളും വരും,
അവിടെ നിറയെ നക്ഷത്രങ്ങള്‍ ഉണ്ടാകും.....
അതിലൊരെണ്ണമെങ്കിലും നമുക്കുള്ളതായിരിക്കും..
ഈ ബാക്ക്ഗ്രൌണ്ട് ചിത്രം അല്‍പ്പം വായനാസുഖം കുറയ്ക്കുന്നു...
പ്രതീക്ഷകളാണല്ലോ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്... :)
DeleteBackground image മാറ്റിയേക്കാം...:)
"എന്‍റെതു മാത്രമായി ഒരു കുഞ്ഞു നക്ഷത്രം താഴേക്കിറങ്ങി വന്നിരുന്നെങ്കില്‍ ... ഒരു നക്ഷത്രം മാത്രമുള്ള ആകാശമാ എനിക്കിഷ്ടം. അതിനെ നോക്കി ഭൂമിയില്‍ ഞാനൊരാള്‍. മാത്രം."
ReplyDeleteകൊള്ളാം
:) :)
Deleteവെറുതെ നക്ഷത്രങ്ങളുടെ കയ്യീന്ന് വാങ്ങണ്ടാട്ടോ ....:)
ReplyDeleteഅതിന്‍റെ കൂടി കുറവേ ഉള്ളൂ!! :D
Delete