കുപ്പിവളപ്പൊട്ടുകള്‍

അന്ന്...
എന്‍റെ കൈത്തണ്ടയില്‍ കിലുങ്ങിചിരിച്ചിരുന്ന കുപ്പിവളകള്‍ 
പൊട്ടിച്ചിതറി നിലത്തു കിടപ്പുണ്ടായിരുന്നു. 
രാത്രിയില്‍ എപ്പോഴാണവ ഉടഞ്ഞതെന്ന് ഓര്‍മയുണ്ടായിരുന്നില്ല...
എങ്ങനെ ഓര്‍ക്കാന്‍!
അവ വാരിക്കൂട്ടിയപ്പോഴെന്‍റെ വിരല്‍ത്തുമ്പുകളില്‍ 
രക്തം പൊടിഞ്ഞു. 
മെത്തമേല്‍ ചുളുങ്ങിക്കിടന്ന വിരിപ്പില്‍ 
നിന്‍റെയൊപ്പമെന്‍റെ അഴിഞ്ഞുവീണ നിഴല്‍ക്കീറുകള്‍
ചത്തുചതഞ്ഞുകിടന്നിരുന്നു...
പിന്നെയോരോ രാത്രിയും ഓരോ യുദ്ധക്കളമായിരുന്നു. 
നിന്‍റെ വിചിത്രകല്പനകളുടെയും 
എന്‍റെ സദാചാരബോധത്തിന്‍റെയും 
നികൃഷ്ടവും പ്രാകൃതവുമായ പേക്കൂത്തുകള്‍ക്കൊടുവില്‍ 
നീ കിടന്നുറങ്ങി. 
അവിടെയപ്പോള്‍ കുപ്പിവളകള്‍ പോലെ 
പൊട്ടിച്ചിരിച്ചിരുന്ന ഞാന്‍ ഉണ്ടായിരുന്നില്ല. 
അന്ന് നിലത്തുവീണുടഞ്ഞ കരിവളകള്‍ക്കൊപ്പമവള്‍ മരിച്ചിരുന്നു...

11 comments:

  1. ചിലര്‍ അങ്ങിനെയാണ് ..ജീവിതം തുടങ്ങുമ്പോഴേ മരിച്ചിരിക്കും

    ReplyDelete
  2. മിഥുൻ3:59 pm

    നിന്‍റെ വിചിത്രകല്പനകളുടെയും എന്‍റെ സദാചാരബോധത്തിന്‍റെയും നികൃഷ്ടവും പ്രാകൃതവുമായ പേക്കൂത്തുകള്‍ക്കൊടുവില്‍ വിയര്‍ത്തൊലിച്ച് കെട്ടിപ്പിടിച്ച് നമ്മള്‍ കിടന്നുറങ്ങി.- വാക്കുകൾ തമ്മിൽ എന്തോ ഒരു ചേർച്ചയില്ലായ്മ...

    ReplyDelete
    Replies
    1. ആകെ മൊത്തത്തില്‍ ചേര്‍ച്ചയില്ലായ്മയാ!!! :/

      Delete
  3. Well,
    That’s behind the curtain, let me not be more inquisitive :P

    ReplyDelete
  4. എന്റെയും നിന്റെയുമുള്ളില്‍ എന്നൊ പൊട്ടി വിടര്‍ന്നത് ..
    ഇന്നിന്റെ യാമങ്ങളില്‍ മറഞ്ഞിരിക്കുന്നു ...
    എന്റെത് എന്ന് മാത്രമൊതി കാത്തതെല്ലാം
    ഒരു സ്വപ്നത്തിന്റെ നേരിലേക്കാണ് വീണുടഞ്ഞത് .
    ഓര്‍മകളുടെ തിരതല്ലലില്‍ , കാലം ഇന്നിലേക്ക്
    എടുത്തെറിയുമ്പൊള്‍ നാമെല്ലാം യാന്ത്രികരായി പൊകും ..
    സ്വഭാവികമായ് മാറ്റമാണത് , പക്ഷേ ആ വക്കുകളില്‍ തട്ടി മുറിയുമ്പൊള്‍
    പിന്നോട്ട് പൊകുവാന്‍ മനസ്സ് വല്ലാതെ കൊതിക്കും
    അന്ന് നാം നട്ട ചെമ്പകതൈയുടെ തീരം കൊതിക്കും ..
    വരികളില്‍ തളംകെട്ടി കിടക്കുന്ന എന്തൊക്കെയൊ ഉണ്ട് ..!

    ReplyDelete
  5. വിശപ്പിന്റെ നിലവിളികൾക്കിടക്ക് എനിക്കിതു വായിക്കാൻ പറ്റുന്നില്ല അല്ല എനിക്കിതു മനസ്സിലാകുന്നില്ല ...........

    ReplyDelete