അക്ഷരങ്ങളില്ലാതെ...


എന്‍റെയക്ഷരങ്ങള്‍ ലുക്കീമിയ ബാധിതരായിരുന്നു.
ഇടയ്ക്കിടയ്ക്കവര്‍ രക്തം ചര്‍ദ്ദിച്ചു.
ഓരോ എഴുത്തിലും ഓരോരുത്തരായി
ഇല്ലാതായിക്കൊണ്ടിരുന്നു.
ഒടുവിലിന്നൊരക്ഷരം മാത്രം
ബാക്കിയായി,
" നീ "
അതും നഷ്ടപ്പെടുന്നയന്നു
പിന്നെ ഞാനുണ്ടാവില്ല!

13 comments:

  1. മിഥുൻ10:52 am

    എങ്കിൽ
    "നീ" നഷ്ടപെടുന്നയന്നു
    ഇല്ലാതാവുന്നത്
    'നീയുമല്ല' 'ഞാനുമല്ല'
    "നമ്മൾ" ആണ്.

    ReplyDelete
  2. നന്നായിട്ടുണ്ട്.....

    ReplyDelete
  3. ഒരു യാത്ര പോയിരുന്നതിനാൽ പോസ്റ്റുകളൊന്നും നോക്കാൻ സമയം കിട്ടിയില്ല..‘കുപ്പിവളപ്പൊട്ടുകൾ’ നന്നായിട്ടുണ്ട് കേട്ടോ...ലുക്കീമിയ ബാധിച്ച അക്ഷരങ്ങൾ എന്ന കൺസപ്റ്റേ ഇഷ്ട്ടമായി..പിന്നെ വരികളും!!!

    ReplyDelete
  4. അതു നഷ്ടപ്പെടില്ല, ധൈര്യമായി മുന്നോട്ടു പോകൂ...

    ReplyDelete
  5. " നീ " എന്നത് " നമ്മള്‍ " എന്നതിലേകെത്തും വരെ
    അതിന് ജീവനുണ്ടാകില്ല ...
    എത്രവട്ടം മനസ്സൊഴിഞ്ഞ് പൊയാലും
    നിറഞ്ഞു വരുന്ന മഴകളില്‍ നിന്റെ സാമിപ്യം മാത്രമറിയുന്നു ..!
    ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്നതാണേറ്റം
    വേഗം നമ്മില്‍ നിന്നടരുന്നത് ...!
    നിന്നുള്ളില്‍ അലിഞ്ഞ് ചേര്‍ന്നത്
    എങ്ങനെ നഷ്ടമായി പൊകും ...!

    ReplyDelete
    Replies
    1. ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്നതാണേറ്റം
      വേഗം നമ്മില്‍ നിന്നടരുന്നത് ...!
      ^^^
      സത്യം!! :(

      Delete
  6. ei when time permits stop by my blog...got something there

    ReplyDelete
    Replies
    1. Yup...കണ്ടിരുന്നു...:) 3rd one ah...:) Congratz!!

      Delete