അജ്ഞത

ഈയിടെയായി എന്‍റെ എഴുത്തുകുത്തുകള്‍
നിന്നില്‍, നിന്‍റെയാത്മാവില്‍ മാത്രമായൊതുങ്ങുന്നപോലെ...
അതിനപ്പുറമെനിക്ക് വാക്കുകള്‍ അന്യമാകുന്നു.

എഴുതിക്കൂട്ടുന്ന ഓരോ അക്ഷരവുമെന്നെ
നോക്കി കളിയാക്കിച്ചിരിക്കുന്നപോലെ...

 ഒരിക്കലുമെന്‍റെതാവില്ലയെന്നുറപ്പുണ്ടെങ്കിലും
എന്‍റെയക്ഷരങ്ങള്‍ നിന്നെ ഉപേക്ഷിച്ചു വരാന്‍ കൂട്ടാക്കുന്നില്ല...
മറ്റൊന്നും...മറ്റാരെയും...അവയ്ക്കറിയില്ലല്ലോ!

3 comments:

  1. വളരെ നന്നായിട്ടുണ്ട്... ചിന്തകള്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ തീക്ഷ്ണമായി പ്രകടിപ്പിക്കുന്നു..ആശംസകള്‍...

    ReplyDelete
  2. thats a nice way to look at it...

    ReplyDelete