ഭയം

ഇരുണ്ട രാത്രികളെന്നെ ഭയപ്പെടുത്തിയില്ല... 
പക്ഷേ ഇരുളിന്‍റെ മറവിലൊളിച്ചിരുന്ന നിഴലുകളെപ്പേടിച്ചു 
ഞാന്‍ മുഖം പൊത്തി.
ജനാലക്കൊളുത്തുകള്‍ നീണ്ട വിരലുകളായെന്നെ 
പിടിച്ചടക്കുമോയെന്നു പേടിച്ചെന്‍റെ ജനാലകള്‍ തുറക്കുവാന്‍ 
ഞാന്‍ ഭയപ്പെട്ടു. 
നിന്‍റെയദൃശ്യ സാന്നിദ്ധ്യം ഞാനറിഞ്ഞിരുന്നു.
എന്‍റെയാത്മാവിനെ ഞെരടിപ്പിഴിഞ്ഞു കൊന്നിട്ടൊരായിരം 
തുണ്ടുകളായി വെട്ടിനുറുക്കി നിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ക്കു 
ഭക്ഷണമായി നല്‍കാനായിരുന്നില്ലേ 
നീ പുഞ്ചിരിച്ചുകൊണ്ടെന്നെ കൂടെ വിളിച്ചത്? 
ഇല്ല... 
അങ്ങനായിരുന്നില്ലയെങ്കിലും ഞാന്‍ വരുമായിരുന്നില്ല!
ഭയമായിരുന്നെനിക്കു നിന്നെ...
നിന്നെമാത്രം!

4 comments: