അജ്ഞതയുടെ വിദൂരതാഴ്വരകളില്‍ നിന്നും കാലം പറയാതെ പറഞ്ഞത് നിന്നെപ്പറ്റിയായിരുന്നു... നിശബ്ദമായ നീണ്ട രാത്രികളില്‍ ചീവീടുകള്‍ കണ്ണീരൊഴുക്കാതെ കരഞ്ഞത് നിന്‍റെ നഷ്ടത്തെയോര്‍ത്തായിരുന്നു... ആമീ, ആ കറുത്ത മുഖപടത്തിനപ്പുറം നീ മറ്റൊരാളായിരുന്നില്ലേ? സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും, കരയാനും, പൊട്ടിച്ചിരിക്കാനും കൊതിച്ചിരുന്ന നിന്നെ മാത്രമേ ലോകം അറിഞ്ഞുള്ളൂ... അല്ലെങ്കില്‍, നീ അറിയിച്ചുള്ളൂ. അതിനപ്പുറം, നിന്‍റെ സ്വത്വം ഒരു രഹസ്യമായിരുന്നു, മറ്റുള്ളവര്‍ക്ക് അന്യമായ, സുഖമുള്ളൊരു രഹസ്യം... ഞാന്‍ അറിയാനാഗ്രഹിച്ചത് ആ കഥയായിരുന്നു... നിന്‍റെ അക്ഷരങ്ങള്‍ തീര്‍ത്ത മോഹക്കൊട്ടാരത്തിലെ ഒരടച്ച മുറിക്കുള്ളില്‍, അതിശയോക്തികളുടെയും അലങ്കാരങ്ങളുടെയും ആഡംബരമില്ലാതെ തനിച്ചിരിക്കുന്ന നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്, സ്നേഹിച്ചുകൊണ്ടിരിക്കുന്നത്...
ആമി???
ReplyDeleteമാധവിക്കുട്ടി...:)
Deletesummer in bethlehem!
ReplyDeletethe aami there has similar characteristics i guess
Ohh..yeah... Manju Varrier's character...ryt???
DeleteLov her!! :) :)