നിന്നെയും കാത്ത്...

എന്‍റെ വാക്കുകളുടെ ശ്വാസം നിലച്ചിരുന്നു, 
മൗനത്തിനു ചിറകു മുളച്ചപ്പോൾ.

അന്ന് കാറ്റിനു പാലപ്പൂവിന്‍റെ ഗന്ധമായിരുന്നു.
ഇരുണ്ട കാര്‍മേഘങ്ങള്‍ വിരുന്നെത്തിയിട്ടും മഴ പെയ്തില്ല.
ഇലകള്‍ കൊഴിഞ്ഞ് നഗ്നമായ ചില്ലകളുള്ള മരങ്ങളായിരുന്നു ചുറ്റും.
നിനക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്ന വാക്കുകളുമായി 
ഞാന്‍ നമ്മുടെ വേലിക്കരികില്‍ കാത്തുനിന്നു...
പക്ഷെ നീ വന്നില്ല!

പിന്തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചപ്പോളറിഞ്ഞു,
എന്‍റെ കാലുകള്‍ അവിടെ വേരുറച്ചു പോയിരുന്നുവെന്ന്.
യുഗങ്ങളായി ഞാന്‍ അവിടെ കാത്തുനില്‍ക്കുകയായിരുന്നുവല്ലോ!
ഇന്നും ഞാന്‍ അവിടെത്തന്നെ നില്‍ക്കുകയാണ്,
മഞ്ഞും മഴയും വെയിലുമറിയാതെ,
നിന്നെയും കാത്ത്!

12 comments:

  1. ആദ്യ വരികൾ തന്നെ ഗംഭീരമായി സഖാവെ...

    “എന്‍റെ വാക്കുകളുടെ ശ്വാസം നിലച്ചിരുന്നു,
    മൗനത്തിനു ചിറകു മുളച്ചപ്പോൾ.”

    ReplyDelete
  2. ആ കാത്തിരുപ്പ് ശുഭ പര്യാപ്തി ആകട്ടെ..കവിത നന്നായി. ആശംസകള്. ഏറെ ഇഷ്ടം ആയതു പുനര്‍ജനി എന്ന പേരാണ്....

    ReplyDelete
  3. യുഗായുഗമായുള്ളൊരു കാത്തിരിപ്പ്

    ReplyDelete
  4. Is it possible that you didn’t recognize the one you were waiting? Possible that this person came disguised as someone else and you missed her/him completely…

    That’s quite an imagination there :P

    ReplyDelete
    Replies
    1. I don't think the person ever came...n the funniest (saddest) part is that such a person doesn't even exist!! :)

      Delete
  5. fantasticcccccccccccccccccccc

    ReplyDelete
  6. i know, thats y i said it s an imagination
    but i guess in every person there is a wait for someone unknown...

    must have heard that song in Manichitrathazh right?

    ReplyDelete
    Replies
    1. വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും
      പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ
      ഇന്നും വെറുതെ മോഹിക്കുമല്ലോ...:) Ryt?? :)

      Delete
  7. വൈറ്റിങ്ങ് ചാർജ് ഉണ്ടായിരുന്നെകിൽ ആ പൈസക്ക് വേറൊരു ഓട്ടോ വാങ്ങാമായിരുന്നു എന്ന് പറയും പോലെ ചിലപ്പോഴൊക്കെ സമയത്ത് പിന്തിരിയാൻ നമ്മുടെ ഹൃദയം (അതോ മനസോ ) സമ്മതിക്കാറില്ല

    ReplyDelete