നീ പറഞ്ഞതു പ്രണയത്തിനു ചൂടാണെന്നല്ലേ,
സുഖമുള്ളയിളം ചൂട്??
എന്നാലുറക്കം കനിയാത്തയോരോ മഴക്കാലരാത്രികളിലും
ഞാന്‍ പ്രണയിക്കുകയാണ്,
എന്നെത്തന്നെ, എന്‍റെയോര്‍മകളെ.
പക്ഷെ, അപ്പോള്‍ പ്രണയത്തിനു തണുപ്പാണ്,
പുറത്തെ മഴ അരിച്ചിറങ്ങുന്നപോലെ,
ഓരോ രോമകൂപങ്ങളെയും ഇക്കിളിയിട്ടുണര്‍ത്തുന്ന
സുഖമുള്ള കുളിര്.
എന്തിനാണ് നീയെന്നോടു കള്ളം പറഞ്ഞത്?
അതോ, മറ്റു പലതിനെയുംപോലെ
ഇതും നിന്‍റെ സത്യങ്ങളില്‍ പെട്ടതായിരുന്നോ?
No comments:
Post a Comment