പൊള്ളയായ വാക്കുകളെന്നെ ആഴത്തില് മുറിവേല്പ്പിക്കുന്നു. എങ്കിലും ഉള്ളിലെവിടെയോ ബാക്കിയായി ഒളിഞ്ഞുകിടക്കുന്ന വികാരങ്ങളെ പുറത്തു കൊണ്ടുവരാതിരിക്കുവാന് ഞാന് തീവ്രമായി ശ്രമിക്കുന്നുണ്ട്. നീ ആഗ്രഹിച്ചത്. ഈ എന്നെയാണല്ലോ. നിനക്കുവേണ്ടിയാണ്, നിനക്കുവേണ്ടി മാത്രമാണ് ഞാന് ഇത്തരത്തില് മാറിയത്. എന്നിട്ടിപ്പോ പുതിയ എന്നെയും നിനക്ക് മടുത്തു അല്ലേ? ഇനി മാറാനെനിക്ക് രൂപമില്ല. ഇനിയൊരു മാറ്റത്തിനൊരുപക്ഷേ ഞാനുണ്ടായില്ലെന്നും വരാം. പഴയ ഞാനായിരുന്നു ഭേദമെന്നു നീ മനസിലാക്കിയപ്പോഴേക്കും ഒരുപാട് വൈകി. കൈവിട്ടു പോയതിനെ തിരിച്ചുപിടിക്കാനാവില്ലയെന്നു നിനക്കറിയില്ലേ?
ഈ എന്നെയും നിനക്ക് വേണ്ട എന്നു തോന്നുന്ന നിമിഷത്തിനപ്പുറം ഞാനുണ്ടാവില്ല, ഉറപ്പ്. എന്നെ ഞാനല്ലാതാക്കിയത് നീയാണ്, നീ മാത്രമാണ്. ഇപ്പോഴിതാ സൃഷ്ടാവിനുപോലും ഇഷ്ടപ്പെടാത്തൊരു സൃഷ്ടി മാത്രമായി... ഉള്ളില് നൊമ്പരമുണ്ട്...ഒന്ന് കരയാനും ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ, വികാരങ്ങളും വിചാരങ്ങളുമില്ലാതെ, ഒന്നും ചിന്തിക്കാത്ത വെറുമൊരു കളിപ്പാവയെയല്ലേ നിനക്ക് വേണ്ടിയിരുന്നത്? അത്തരത്തിലൊന്ന് മാത്രമാണ് ഞാനിപ്പോ. നീ കീ കൊടുക്കുമ്പോള് ചിരിക്കാനും, കരയാനും മാത്രമറിയുന്ന വെറുമൊരു കളിപ്പാവ...അതിനപ്പുറം ഇന്ന് ഞാനെന്നൊരു വ്യക്തിയില്ല.

VIVAAHA SESHAM AVAL AVANUVENDI, VEETTUKAARKKU VENDI VALLAATHE MAATTAPPETUNNU!!!!!!!!!!!!!
ReplyDeleteഅറിയാതെ സാഹചര്യങ്ങള്ക്കൊപ്പം മാറിപ്പോകുന്നതും ആവാം! പക്ഷെ അപ്പോള് അവള് അവളല്ലാതായിത്തീരുന്നു...:/
Deletenice
ReplyDelete