ഫീമെയില്‍ ഷോവനിസം

ആണിന്നൊപ്പം നില്‍ക്കാന്‍ വെമ്പുന്ന
ആധുനികതയുടെ മുഖംമൂടിയണിഞ്ഞ പെണ്ണേ,
നീയല്ല യഥാര്‍ത്ഥ ഫെമിനിസ്റ്റ്.
ലോകത്തിനു മുന്നില്‍ സമത്വം പ്രഘോഷിക്കാന്‍
ഉരിഞ്ഞെറിയേണ്ടതു നിന്‍റെ വസ്ത്രമല്ല,
ലോകമടിച്ചേല്‍പ്പിച്ച തെറ്റിദ്ധാരണയുടെ മുഖപടമാണ്.
വാക്കിലും നോക്കിലും പുസ്തകതാളിലും
നീ തേടുന്ന പുതിയ ലോകം
വെറും മരീചിക മാത്രം.
ആദ്യം നീയാരെന്നറിയുക,
നിന്‍റെ വ്യക്തിത്വം മുറുകെപ്പിടിച്ചീ ലോകത്തു
തന്‍റെതായോരിടം നേടീടുക.
ഉയര്‍ത്തിപ്പിടിക്കുക നിന്‍റെ സ്വത്വം,
ആണത്തമല്ല, മറിച്ച്,
പെണ്ണിന്‍റെ പെണ്ണത്വമാണ് യഥാര്‍ത്ഥ ഫെമിനിസം!

2 comments:

  1. Anonymous5:13 pm

    #ആണത്തമല്ല, മറിച്ച്,
    പെണ്ണിന്‍റെ പെണ്ണത്വമാണ് യഥാര്‍ത്ഥ ഫെമിനിസം....
    Well said.... Keep it up...

    ReplyDelete