യുഗാന്തരം

പൗരാണികമാണീ അധിക്ഷേപം.
കുന്തിയും സീതയും ദമയന്തിയും ശകുന്തളയും
എന്തിനു, ശൂര്‍പ്പണക വരെയും
നേരിട്ട ആരോപണശരങ്ങളവളുടെ
സ്വത്വത്തിനെതിരെ ഉന്നയിക്കപ്പെട്ടവയായിരുന്നില്ലേ?

 ആധുനികതയുടെ വിഹായസ്സിലൂടെ
ചിറകടിച്ചുയരുമ്പോഴും,
കപടസദാചാരബോധം തൊടുക്കുന്ന
വിഷലിപ്തമായ അധിക്ഷേപത്തിന്‍റെ
കൂരമ്പുകള്‍ അവളുടെയന്തരാത്മാവില്‍ തറയ്ക്കപ്പെടുന്നു.

കാലഗതി മാറി,
പക്ഷെ, ചിന്താഗതി...??

2 comments:

  1. ആശംസകള്‍ ..ആദ്യമാണ് ..വീണ്ടും വരാം

    ReplyDelete