തിരിച്ചുവരവില്ലാത്ത യാത്ര

വേദനകളുടെ അപാരതയില്‍ സ്വപ്നങ്ങളുടെ വാതിലെനിക്കു മുന്നില്‍ കൊട്ടിയടഞ്ഞപ്പോള്‍, നിസ്സഹായയായി ഞാന്‍ തിരിച്ചറിഞ്ഞു അപ്പുറത്ത് മറ്റൊരു വാതില്‍ തുറന്നിരിക്കുന്നുവെന്ന്... ആദ്യം തോന്നിയതെന്താണെന്നറിയില്ല, അമ്പരപ്പോ, അത്ഭുതമോ, നിരാശയോ, അങ്ങനെയെന്തോ... പിന്നീടോരോ നിമിഷവും അതെന്നെ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു...

മരണത്തിനു ഞാന്‍ കല്‍പ്പിച്ചു നല്‍കിയിരുന്ന നിറം ചോരച്ചുവപ്പായിരുന്നു... എന്നാല്‍ യഥാര്‍ത്ഥത്തിലത് മഞ്ഞുപോലെ വെണ്മയുള്ളതായി കാണപ്പെട്ടു... രക്തഗന്ധം പ്രതീക്ഷിച്ചിരുന്നയെന്‍റെ നാസികത്തുമ്പില്‍ വിചിത്രമായൊരു അനുഭവമായി അതിന്‍റെ ഗന്ധം... ഇരുണ്ടു ഭീകരമെന്നു ഞാന്‍ കരുതിയ രൂപമെനിക്കു മുന്നില്‍ തൂവെള്ള മേഘംപോലെ ഒഴുകി നീങ്ങി...

ആ തണുത്ത വിരലുകളെന്നെ സ്പര്‍ശിച്ചപ്പോഴെനിക്കു തോന്നിയത് ഭയത്തിന്‍റെ കുളിരായിരുന്നില്ല, മറിച്ച് ഏതോ ഒരു മാസ്മരാനുഭൂതിയുടെ ഇളം ചൂടായിരുന്നു... സുഖമുള്ള ഓര്‍മകളെന്നെ തഴുകിത്തലോടിയപ്പോള്‍ എന്തൊക്കയോ ഭാരങ്ങള്‍ അലിഞ്ഞില്ലാതാവുന്നപോലെ തോന്നി... ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തയൊരുതരം വികാരമെന്നെ പുളകിതയാക്കി...

നിശബ്ദമായ രാത്രിയിലെ ചീവീടുകളുടെ കരച്ചിലിനപ്പുറമുയര്‍ന്നു കേട്ട ആ ചിറകടിയൊച്ചയെനിക്കു പുതിയ പ്രതീക്ഷകളുടെ കരിമ്പടമായി... ഭാരങ്ങളെല്ലാമൊഴിഞ്ഞൊരു അപ്പൂപ്പന്‍താടി പോലെ ദൂരേയ്ക്ക് പറന്ന് പറന്ന് പറന്ന്... ആരും കാണാതെ...ആരും തേടിവരാതെ...ആര്‍ക്കും കുത്തിനോവിക്കാനാവാതെ... ഒരു തിരിച്ചുവരവില്ലാതെ...

6 comments:

  1. wow...
    lot of things have changed here...
    the back ground, updating frequency and flow of comments.. great going friend...well, the back ground is too large for the blog i guess...

    a touch of Emily Dickinson there...

    ReplyDelete
  2. ആരും തേടിവരാതെ...ആര്‍ക്കും കുത്തിനോവിക്കാനാവാതെ... ഒരു തിരിച്ചുവരവില്ലാതെ...?

    ReplyDelete
    Replies
    1. എല്ലാ യാത്രകളിലും ആരെങ്കിലും ഉണ്ടാവും പിന്നാലെ തേടി വരാന്‍, തിരിച്ചു വിളിക്കാന്‍ ...അങ്ങനെ ആരും വരാതെ, സ്വയം തോന്നിയാലും തിരിച്ചുവരാന്‍ പറ്റാത്ത യാത്രയ്ക്കൊരു സുഖമുണ്ട്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖം...:)

      Delete
  3. കൊള്ളാം...

    ReplyDelete