പരാജിത

തിരിച്ചറിവെത്തുന്നതിനു മുന്‍പേ നീ പറഞ്ഞു,
എനിക്കു പ്രണയിക്കാനറിയില്ലെന്ന്.
അന്നു ഞാന്‍ കരഞ്ഞു.
എന്നാലിന്നു ഞാനൊരു നല്ല പ്രണയിനിയാണ്.
നീയതറിയാതെ പോയതെന്തെന്നും
എനിക്കിന്നറിയാം.
ശരീരത്തോടുള്ള അടങ്ങാത്ത അഭിനിവേശം,
വെറും കാമം മാത്രമായിരുന്നു,
നിനക്കു പ്രണയം.
എന്നാല്‍, എനിക്കതു സ്നേഹമായിരുന്നു,
വിഷയസുഖേച്ഛയെന്തെന്നറിയാത്ത
നിഷ്കളങ്കമായ സ്നേഹം.

No comments:

Post a Comment