കഴുകന്‍

ആകാശത്തിന്‍റെ അനന്തനീലിമയിലൂടെ എന്തിനാണ് നീ ഉയര്‍ന്നു പറന്നുകൊണ്ടിരുന്നത്? നിന്‍റെ കഴുകന്‍ കണ്ണുകളില്‍ കത്തിനിന്നിരുന്നത് കരയുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹമായിരുന്നില്ലേ? നിന്‍റെ ശബ്ദം കാറ്റില്‍ മാറ്റൊലി കൊണ്ടപ്പോള്‍ ഞാന്‍ ഭയന്നുവിറച്ച് കട്ടിലിനടിയിലൊളിച്ചു. നിശയുടെ അന്ത്യയാമത്തിലെപ്പോഴോ ആ കറുത്ത കരിമ്പടത്തിനുള്ളിലേയ്ക്ക് നിന്‍റെ ഭീകരമായ കരങ്ങള്‍ നീണ്ടുവരുമെന്നു ഭയന്ന് ഞാന്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. നിന്‍റെ കൂര്‍ത്തു വികൃതമായ നഖങ്ങളുടെ ഓര്‍മകളെന്നെ ഉറങ്ങാന്‍ അനുവദിച്ചതേയില്ല.
എന്‍റെ മനസ്സില്‍ നിനക്കൊരു കഴുകന്‍റെ മുഖമായിരുന്നു...വെളുത്തുകൊഴുത്ത കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന ക്രൂരനായ കഴുകന്‍റെ മുഖം!

2 comments:

  1. ഭയത്തിന്റെ പുതിയ ലോകം.എവിടെയും ഇല്ല നന്മയുടെ കിരണങ്ങള്‍ ..ആശംസകള്‍

    ReplyDelete