നിന്‍റെ സ്നേഹം വഴിയരികില്‍ വീണ വിത്തുപോലെയായിരുന്നു,
പലരും അതില്‍നിന്നു പങ്കുപറ്റാനെത്തി.
നിന്‍റെ കാമം പാറപ്പുറത്തു വീണ വിത്തുപോലെയും,
അതു തഴച്ചുവളര്‍ന്നുവെങ്കിലും
ഏതാനും ദിവസങ്ങളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളു.
നിന്‍റെ പ്രണയം എനിക്കുവേണ്ടി മാത്രമുള്ളതെന്നു ഞാന്‍ കരുതി,
എന്നാലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുപോലെയായിരുന്നു,
നമ്മുടെ സ്വാര്‍ത്ഥശ്രേഷ്ഠതകള്‍ അതിനെ ഞെരുക്കിക്കളഞ്ഞു.
നൂറുമേനി ഫലം വിളയിക്കാന്‍ തക്കതായ മറ്റൊന്നും
നിന്‍റെ പക്കലുണ്ടായിരുന്നതുമില്ല.
No comments:
Post a Comment