സമാനാന്തരം

കുപ്പിവള പൊട്ടി മുറിഞ്ഞയെന്‍റെ
വിരല്‍ത്തുമ്പ് ചുണ്ടില്‍ ചേര്‍ത്ത് നീ പറഞ്ഞു,
പ്രണയത്തിന്‍റെ നിറം
ചുവപ്പാണെന്ന്...
ഒന്നെതിര്‍ക്കുവാനാവാതെ 
നിന്‍റെ ഭാരത്തിലമര്‍ന്നപ്പോള്‍
വിരിപ്പില്‍ പടര്‍ന്നയെന്‍റെ
കന്യകാത്വത്തിന്‍റെയും നിറം
ചുവപ്പായിരുന്നു...
അതേ കുപ്പിവളപ്പൊട്ടുകൊണ്ട്
നിന്‍റെ കഴുത്തില്‍ ചിത്രം വരഞ്ഞപ്പോള്‍
ഞാന്‍ ഓര്‍ത്തു,
മരണത്തിന്‍റെയും നിറം
ചുവപ്പാണല്ലോയെന്ന്...

2 comments:

  1. മയങ്ങുന്ന കൌമാരം ...ജീവിക്കുവാന്‍ പഠിക്കുക .പ്രണയത്തില്‍ മയങ്ങി എല്ലാം കൊടുക്കരുത്

    ReplyDelete
    Replies
    1. അറിയാം...അറിയാത്ത പലര്‍ക്കും വേണ്ടിയാണ്, പലരില്‍ ഒരാളാണ്, മുകളിലെ " ഞാന്‍ "...:)

      Delete