നിന്‍റെ കാമം കത്തുന്ന കണ്ണുകളില്‍ ഒരിക്കലെങ്കിലും എന്‍റെ മുഖം പതിഞ്ഞിട്ടുണ്ടോ? അവയെന്‍റെ കഴുത്തിനു മുകളിലേയ്ക്കുയര്‍ന്നു ഞാന്‍ കണ്ടിട്ടേയില്ല! നിന്‍റെ ചുവന്ന ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നിരുന്നത് സ്നേഹത്തിന്‍റെ ഉത്തമഗീതമായിരുന്നില്ല, മറിച്ച് കാമം നുരയുന്ന ഉമിനീരായിരുന്നു... നിന്‍റെ മെലിഞ്ഞു നീണ്ട വിരലുകളെന്‍റെ മുഖത്തു സ്പര്‍ശിച്ചതേയില്ല, അവയെന്നും എന്‍റെ രോമകൂപങ്ങളുടെ വേരുകള്‍ തേടിയുള്ള അലച്ചിലില്‍ ആയിരുന്നുവല്ലോ! നിന്‍റെ നികൃഷ്ടമായ മാംസദാഹം പ്രണയമെന്ന സത്യത്തിനു പിന്നില്‍ നീ ഒളിപ്പിച്ചു വച്ചു. നിന്‍റെ ദാഹം എനിക്കു വേണ്ടിയെന്നു നീയെന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. പക്ഷേ അതെന്‍റെ രക്തത്തിനുവേണ്ടി മാത്രമുള്ളതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രണയത്തിനും വിശ്വാസത്തിനും നീയിട്ട തുച്ഛമായ വിലയ്ക്കെന്നെത്തന്നെ തൂക്കിവില്‍ക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ നീ പറഞ്ഞതോ, എനിക്കു പ്രണയിക്കാന്‍ അറിയില്ലയെന്ന്!! ശരിയാണ്, എനിക്കറിയില്ല!! നീ പറയുന്നതൊക്കെയാണ് പ്രണയമെങ്കില്‍, അത് മാത്രമാണ് സ്നേഹമെങ്കില്‍, ശരിയാണ്... എനിക്കു പ്രണയിക്കാന്‍ അറിയില്ല... അറിയുകയും വേണ്ട!
പ്രണയത്തിനു സ്ഥായിയായ ഭാവമോ രൂപമോ ഇല്ലെന്നാണു എന്റെ കാഴ്ചപ്പട്. ചില പ്രണയങ്ങൾ അങ്ങനെയുമാവാം. കാരണം, എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു definition പ്രണയത്തിനു ഇതു വരെ ആരും കണ്ട് പിടിച്ചിട്ടില്ല.ഓരോരുത്തനും അവനവന്റെ അനുഭവത്തിലൂടെ ഒരോരൊ രൂപം നല്കുന്നു.(ഇതെന്റെ മാത്രം വളഞ്ഞ ചിന്ത :D) .
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു!!!
ഈ വളഞ്ഞ ചിന്തയോട് പൂര്‍ണമായും യോജിക്കുന്നു... പക്ഷേ, "ഈ" പ്രണയത്തിനു സ്ഥായീഭാവം ഉണ്ടായിരുന്നുവെന്നും അത് കാമം ആയിരുന്നുവെന്നുമാണല്ലോ ഞാന്‍ പറഞ്ഞത്... അതായിരുന്നല്ലോ പ്രശ്നവും!! :/
Deletehmmmm... :)
ReplyDelete:) :)
Deleteനന്നായിട്ടുണ്ട് എഴുത്ത്. :)
ReplyDelete:) :)
Deleteശരിയായ പ്രണയം നീലക്കുറിഞ്ഞിയാണ് വല്ലപ്പോഴുമേ കാണാൻ കഴിയൂ . അത് അപൂർവ്വമായി കണ്ടിട്ടുമുണ്ട് . എന്നാൽ "ഈ" പ്രണയം നീലാകാശമാണ് എന്നും കണ്ടുകൊണ്ടേയിരിക്കുന്നു ...
ReplyDeleteസത്യം!!! Still പലരും അതില്‍ satisfied ആണ്താനും! :/
Delete