പുനര്‍ജനി


ഇറങ്ങിത്തിരിച്ചതാണ് ഞാൻ...
ഇന്നലെയുടെ ഇരുണ്ട ആഴങ്ങളിലെ കരിഞ്ഞ സ്വപ്നങ്ങളെ
കുഴിവെട്ടിമൂടാൻ...
വിടരുംമുൻപേ വാടിയ പൂമൊട്ടിനെ തല്ലിക്കൊഴിച്ച്
വീണ്ടും പൂക്കാൻ...
മൃതിയിൽ നിന്നും പുനർജനിയിലേയ്ക്കുള്ള
ആഴമളക്കാൻ...

ഇവിടെയെനിക്കു ശ്വാസം മുട്ടുന്നു... 
ഭയത്തിന്‍റെ നിശാവസ്ത്രമെന്‍റെ ത്വക്കിലൊട്ടിച്ചേർന്നുപോയിരിക്കുന്നു...
ഈ അവസാന നിമിഷത്തിലിനിയൊരു തിരിച്ചുപോക്കില്ല... 
അത് സാദ്ധ്യവുമല്ലല്ലോ!

4 comments:

  1. ഈ കവിതക്കു പറ്റിയ പേരു പുനർജ്ജനി എന്നായിരുന്നു
    :)
    വരികൾ മനോഹരമായിരിക്കുന്നു, പുനർജ്ജനീ...

    ReplyDelete
  2. tak..tak...tak...
    now gently open the eyes... look it s already mng....bright n beautiful :)

    ReplyDelete