നിശബ്ദതയുടെ മുഴക്കങ്ങള്‍

ശബ്ദങ്ങളാണ് ചുറ്റിനും,
അകത്തോ പുറത്തോ എന്നറിയാനാവാത്ത ശബ്ദങ്ങള്‍!
ഉറവിടം തേടി ഓരോ മുറിയും കയറിയിറങ്ങുമ്പോഴും കാതോര്‍ക്കും
അടുത്തടുത്ത് വരുന്നുണ്ടോയെന്ന്.
തലച്ചോറിനുള്ളിലെ യുദ്ധകാഹളമാണോ
ഹൃദയത്തിനുള്ളിലെ കലാപധ്വനിയാണോ 
അറിയില്ല.
ഇരവെന്നോ പകലെന്നോ അറിയാതെ
നിദ്രാവിഹീന രാവുകളൊക്കയും 
കാക്കകളുടെ കൂട്ടക്കരച്ചിലുകളാല്‍ അസ്വസ്ഥമാക്കപ്പെടുന്നു.
പുലരികളിലൊക്കയും ഞാന്‍ ഉറക്കം നഷ്ടപ്പെട്ടവളുടെ ക്ഷീണത്തോടെ 
കുഴിഞ്ഞ കണ്‍തടങ്ങളും തലപിളരുന്ന വേദനയുമായി കിടക്കവിടുന്നു.
എവിടെയും ശബ്ദങ്ങള്‍,
അടക്കിപ്പിടിച്ച, കാതോര്‍ത്താലും കേള്‍വിക്കന്യമായ ശബ്ദങ്ങള്‍!

2 comments:

  1. ശബ്ദമില്ലാത്ത ലോകത്തിന് അകംപുറങ്ങള്‍ ഉണ്ടാവില്ല

    ReplyDelete
  2. ജാതി ചപ്പുകളും, കാറ്റുകളും പോലെ ഒച്ചപ്പാടുകളുണ്ടാക്കുന്നു. ബഹളംകൂട്ടുന്നു.

    ReplyDelete