ഓർമകളിലെ ജീവിതം നൊമ്പരമെങ്കിലും
മാഞ്ഞുതുടങ്ങിയ ഓർമയിൽ നിന്നേടുകൾ തേടിയലയുന്നു ഞാൻ.
വിറയാർന്ന വിരൽത്തുമ്പാൽ നര കോതിയൊതുക്കവെ,
തിമിരബാധ തീർത്ത മൂടലിൽ തെളിയുന്നുവെൻ പൂർവകാലം.
തുണയേതുമില്ലാതെ കാത്തിരിക്കുന്നു ഞാനീയിരുൾവീണ സന്ധ്യയിൽ,
പാതിയടഞ്ഞ കർണപുടത്തിൽ "അമ്മേ"യെന്ന വിളിക്കായി...
thats a powerful one...
ReplyDeleteതുണയേതുമില്ലാതെ കാത്തിരിക്കുന്നു ഞാനീയിരുൾവീണ സന്ധ്യയിൽ,
ReplyDeleteപാതിയടഞ്ഞ കർണപുടത്തിൽ "അമ്മേ"യെന്ന വിളിക്കായി......
short and effective........ഭാവുകങ്ങള്‍......